കാർ പോസ്റ്റിനിടിച്ച് മറിഞ്ഞ് ഒന്നരവയസുള്ള കുഞ്ഞുൾപ്പെടെ ആറ് മരണം
text_fieldsലഖ്നോ: യു.പിയിലെ പ്രയാഗ് രാജിൽ കാർ പോസ്റ്റിനിടിച്ച് മറിഞ്ഞ് കുടുംബത്തിലെ ഒന്നര വയസുള്ള കുഞ്ഞുൾപ്പെടെ ആറ്പേർ മരിച്ചു. പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ 5.45 ഓടുകൂടിയായിരുന്നു അപകടം.
രേഖ ദേവി(45), കൃഷ്ണ ദേവി(70), സവിത(36), രേഖ(32), ഓജസ് (ഒന്നര വയസ് ) എന്നിവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റ് അഞ്ചുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ കൂടി മരിച്ചുവെന്ന് ഗംഗാപാർ അഡീഷണൽ എസ്.പി അഭിഷേക് അഗർവാൾ പറഞ്ഞു. ഇയാളുടെ വിവിരങ്ങൾ ലഭ്യമായിട്ടില്ല.
കുഞ്ഞിന്റെ തലമുടി വടിക്കുന്ന ചടങ്ങിനായി വിന്ധ്യാചലിലേക്ക് പോവുകയായിരുന്നു കുടുംബം. അതിനിടെയാണ് അപകടമുണ്ടായത്. ചികിത്സയിലിരിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ പൊലീസും അധികൃതരും ലഭ്യമാക്കുന്നുണ്ടെന്നും എ.എസ്.പി അറിയിച്ചു.
അപകടത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ജില്ലാ മജിസ്ട്രേറ്റിനോടും അധികൃതരോടും സംഭവസ്ഥലത്തേക്ക് തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിക്കേറ്റവർക്ക് വേണ്ട ചികിത്സ ഉറപ്പുവരുത്താനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

