ബി.ജെ.പി, ബി.എസ്.പി എം.എൽ.എമാർ എസ്.പിയിൽ
text_fieldsലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ ഉത്തർപ്രദേശിൽ എം.എൽ.എമാരുടെ കൂടുമാറ്റം തകൃതി. ബി.ജെ.പി, ബി.എസ്.പി നിയമസഭാംഗങ്ങൾ കഴിഞ്ഞ ദിവസം സമാജ്വാദി പാർട്ടിയിൽ ചേർന്നു. ഒരു ബി.ജെ.പി എം.എൽ.എയും ബി.എസ്.പി വിമതരായ ആറ് എം.എൽ.എമാരും അടക്കം ഏഴു പേരാണ് പുതിയതായി അഖിലേഷ് യാദവിെൻറ സാന്നിധ്യത്തിൽ സമാജ്വാദി പാർട്ടിയിൽ ചേർന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്തണെമന്നും ബി.ജെ.പിയും കോൺഗ്രസും ഒരുപോലെയാണെന്നും എം.എൽ.എമാരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അഖിലേഷ് പറഞ്ഞു. സിതാപൂരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രാകേഷ് റാത്തോർ, ബി.എസ്.പി വിമത എം.എൽ.എമാരായ അസ്ലം റെയ്നി, സുഷമ പട്ടേൽ, അസ്ലം അലി, ഹകിം ലാൽ ബിന്ദ്, മുജ്തബ സിദ്ദീഖി, ഹർഗോവിന്ദ് ഭാർഗവ എന്നിവരാണ് ശനിയാഴ്ച ബി.എസ്.പിയിൽ ചേർന്നത്.
പരാജയം ആസന്നമായതിനാൽ സംസ്ഥാനത്ത് 403 മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചാൽ പോലും മണ്ഡലങ്ങളിലേക്ക് ആവശ്യത്തിന് സ്ഥാനാർഥികളെ കിട്ടാത്ത അവസ്ഥ ബി.ജെ.പിക്കുണ്ടാകുമെന്ന് അഖിലേഷ് പരിഹസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

