സി.ആർ.പി.എഫിൽ ആത്മഹത്യ വർധിക്കുന്നു; കഴിഞ്ഞ വർഷം ജീവനൊടുക്കിയത് 59 പേർ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ (സി.ആർ.പി.എഫ്) ആത്മഹത്യാ കേസുകൾ വർധിക്കുന്നു. 2025-ൽ 59 സി.ആർ.പി.എഫ് അംഗങ്ങളാണ് സ്വയം ജീവൻ അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജീവനൊടുക്കിയവരിൽ 80 ശതമാനത്തിലധികവും കോൺസ്റ്റാബുലറി വിഭാഗത്തിലുള്ളവരാണ്.
2021-25 കാലയളവിൽ 77 ശതമാനത്തിലധികം കേസുകളിലും മരണങ്ങൾ സംഭവിച്ചത് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഇരിക്കുമ്പോഴാണ് (262-ൽ 202 കേസുകൾ) എന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ബാക്കിയുള്ളവ അവധിയിൽയായിരിക്കുമ്പോഴാണ് മരണങ്ങൾ സംഭവിച്ചത്. 2024-ൽ 46 ഉം, 2023-ൽ 57 ഉം, 2022-ൽ 43 ഉം, 2021-ൽ 57 ഉം ഉദ്യോഗസ്ഥരും ആത്മഹത്യ ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജീവൻ ഹോമിച്ച 281 ഉദ്യോഗസ്ഥരിൽ (2026 ജൂലൈ വരെയുള്ള 19 പേർ ഉൾപ്പെടെ) 237 പേരും ഗസറ്റഡ് അല്ലാത്ത റാങ്കുകളിൽ ഉള്ളവരാണെന്ന് വൃത്തങ്ങൾ അറിയിച്ചു. കോൺസ്റ്റാബുലറി പോസ്റ്റിലുള്ള ഉദ്യോഗസ്ഥരിൽ മാനസിക സമ്മർദ്ദം വർധിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകൾ.
ഈ വിഷയത്തിൽ സേനയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ സൈനികരുടെ ശാരീരിക, മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനായി സി.ആർ.പി.എഫ് നിരവധി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അവ തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂരിഭാഗം ആത്മഹത്യാ കേസുകളും ഗാർഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഇത് സേവനത്തിലെ കഠിനമായ സാഹചര്യങ്ങളുമായും കഠിനമായ ചുമതലകളുമായും ചേർന്നുനിൽക്കുന്നതാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏകദേശം 3.25 ലക്ഷം ഉദ്യോഗസ്ഥരാണ് സി.ആർ.പി.എഫിലുള്ള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

