Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്: രാജ്യത്ത്​...

കോവിഡ്: രാജ്യത്ത്​ മ​ര​ണം 60; മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഏഴു​പേ​ർ മ​രി​ച്ചു

text_fields
bookmark_border
കോവിഡ്: രാജ്യത്ത്​ മ​ര​ണം 60; മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഏഴു​പേ​ർ മ​രി​ച്ചു
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ 19 വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 60 ആയി. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ബു​ധ​നാ ​ഴ്​​ച മാത്രം ഏഴു​പേ​ർ മ​രി​ച്ചു. ഇ​തോ​ടെ മഹാരാഷ്ട്രയിലെ മ​ര​ണ​സം​ഖ്യ 17 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 386 പേ​ർ​ക്ക ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു, ആ​കെ 1900 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​ത്​ ദേ​ശീ​യ പ്ര​വ​ണ​ത​യ​ല്ലെ​ന്നും ഡ​ൽ​ഹി ത​ബ്​​ലീ​ഗ്​ ആ​സ്​​ഥാ​ന​ത്ത്​ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​വ​രി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ​കൂ​ടി അ​ട​ങ്ങു​ന്ന​താ​ണ്​ ഈ ​ക​ണ​ക്കെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ലാ​വ്​ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്​​ട്ര​യി​ൽ മ​രി​ച്ച ആ​റു​പേ​രി​ൽ അ​ഞ്ചും മും​ബൈ​യി​ലാ​ണ്. ബു​ധ​നാ​ഴ്​​ച 57കാ​രാ​യ ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മ​ര​ണ​സം​ഖ്യ ആ​റാ​യി.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​സ്​​തി ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച 25കാ​ര​ന്​ കോ​വി​ഡാ​ണെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചു. മീ​റ​ത്തി​ൽ 72കാ​ര​ൻ കൂ​ടി മ​രി​ച്ച​തോ​ടെ യു.​പി​യി​ൽ മ​ര​ണം ര​ണ്ടാ​യി.
ഇ​ൻ​ഡോ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 65കാ​രി മ​രി​ച്ച​തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ര​ണ​സം​ഖ്യ ആ​റാ​യി.
ഗു​ജ​റാ​ത്ത്, പ​ശ്ചി​മ​ബം​ഗാ​ൾ-​ആ​റു വീ​തം, ക​ർ​ണാ​ട​ക-​മൂ​ന്ന്​, ഡ​ൽ​ഹി, ജ​മ്മു-ക​ശ്​​മീ​ർ, കേ​ര​ളം-​ര​ണ്ടു​വീ​തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19
News Summary - 59 covid death in india
Next Story