Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക് കസ്റ്റഡിയിൽ ഇന്ത്യയുടെ 577 മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
പാക് കസ്റ്റഡിയിൽ ഇന്ത്യയുടെ 577 മത്സ്യത്തൊഴിലാളികൾ
cancel
Listen to this Article

ന്യൂഡൽഹി: 577 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്താൻ കസ്റ്റഡിയിലുണ്ടെന്ന് സർക്കാർ ലോക്സഭയിൽ അറിയിച്ചു. ഇവരെ തടവിലാക്കുകയും ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്ത വിഷയം ഇന്ത്യ നിരന്തരം ഉന്നയിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.

2008 മേയ് മാസത്തിൽ ഒപ്പുവെച്ച ഇന്ത്യ-പാക് കരാർ അനുസരിച്ച് ഇരു രാജ്യത്തെയും ജയിലുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പട്ടിക എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ കൈമാറുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പാർലമെന്റിൽ പറഞ്ഞു.

സർക്കാർ രേഖകൾ പ്രകാരം 1,164 ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ പാകിസ്താൻ കസ്റ്റഡിയിലുണ്ടെന്ന് കരുതുന്നുവെന്നും എന്നാൽ ഇത് പാകിസ്താൻ സമ്മതിച്ചിട്ടില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ഇവരെ നാട്ടിൽ തിരികെയെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 577 Indian fishermen in Pakistan custody
Next Story