Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴകത്ത് ഇന്ന് 5.73...

തമിഴകത്ത് ഇന്ന് 5.73 കോടി പേർ ബൂത്തുകളിലേക്ക്; 14.59 ല​ക്ഷം ക​ന്നി വോ​ട്ട​ർ​മാ​ർ

text_fields
bookmark_border
തമിഴകത്ത് ഇന്ന് 5.73 കോടി പേർ ബൂത്തുകളിലേക്ക്; 14.59 ല​ക്ഷം ക​ന്നി വോ​ട്ട​ർ​മാ​ർ
cancel

ചെ​ന്നൈ: പ​തി​നേ​ഴാ​മ​ത് ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ഇ​ന്ന്. രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് പോ​ളി​ങ്. 234 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ 4023 സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​വി​ധി തേ​ടു​ന്നു. ഇ​തി​ൽ 443 വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടും.മൊ​ത്തം 5,73,43,291 വോ​ട്ട​ർ​മാ​ർ. ഇ​തി​ൽ 2,93,04,905 പേ​ർ സ്ത്രീ​ക​ൾ. 14.59 ല​ക്ഷം ക​ന്നി വോ​ട്ട​ർ​മാ​രാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​തി​ന​കം 4.18 ല​ക്ഷം പേ​ർ ത​പാ​ൽ വോ​ട്ടു​ക​ൾ ചെ​യ്തു.

75,064 ബൂ​ത്തു​ക​ളി​ൽ 5949 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. മൊ​ത്തം 1,06,418 പോ​ളി​ങ് യ​ന്ത്ര​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി 3.60 ല​ക്ഷം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചു. 300 ക​മ്പ​നി കേ​ന്ദ്ര സേ​നാം​ഗ​ങ്ങ​ളെ​യും 1.20 ല​ക്ഷം ത​മി​ഴ്നാ​ട് പൊ​ലീ​സു​കാ​രെ​യും സു​ര​ക്ഷ ഡ്യൂ​ട്ടി​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്. ബൂ​ത്തു​ക​ളി​ൽ സി.​സി.​ടി.​വി കാ​മ​റ നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കും.

പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് ക​ട​ത്തി​യ 500ൽ​പ​രം കോ​ടി രൂ​പ പ​ണ​മു​ൾ​പ്പെ​ടെ 1262 കോ​ടി​രൂ​പ​യു​ടെ ക​റ​ൻ​സി, സ്വ​ർ​ണം, മ​ദ്യം തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. വോ​ട്ടെ​ടു​പ്പി​ന്റെ ത​ലേ ദി​വ​സ​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി​യ​താ​യി വ്യാ​പ​ക പ​രാ​തി​ക​ളു​യ​ർ​ന്നു. മേ​യ് നാ​ലി​ന് സം​സ്ഥാ​ന​ത്തെ 62 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ഡി.​എം.​കെ സ​ഖ്യം, എ​ൻ.​ഡി.​എ, ത​മി​ഴ​ക വെ​ട്രി ക​ഴ​കം, നാം ​ത​മി​ഴ​ർ ക​ക്ഷി എ​ന്നി​വ ത​മ്മി​ലാ​ണ് മു​ഖ്യ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votetamilnadu electionPoling Booth
News Summary - 5.73 crore people to vote in Tamil Nadu today
Next Story