Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാനസിക വെല്ലുവിളി നേരിടുന്ന 56കാരിയെ ബലാത്സംഗം ചെയ്ത ശേഷം മർദിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
മാനസിക വെല്ലുവിളി നേരിടുന്ന 56കാരിയെ ബലാത്സംഗം ചെയ്ത ശേഷം മർദിച്ച് കൊലപ്പെടുത്തി
cancel
Listen to this Article

റായ്പൂർ: ഛത്തീസ്ഗഡിൽ 56കാരിയെ ബലാത്സംഗം ചെയ്ത ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. തുടക്കത്തിൽ വാഹനാപകടം മൂലമാണ് അപകടമുണ്ടായതെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഭീകരത പുറത്തായത്.

തുടർന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇവരെ ക്രൂരമായി ഒരാൾ ആക്രമിക്കുന്നതും തുടർന്ന് റോഡിലൂടെ വലിച്ചിഴക്കുന്നതായും കണ്ടെത്തി. സ്ത്രീയുടെ വയറ്റിൽ ക്രൂരമായി ചവിട്ടുകയും കണ്ണിൽ ഇടിക്കുകയും ഇരുമ്പുവടി കൊണ്ട് ക്രൂരമായി ആക്രമിക്കുകയും ചെയ്തു.

സംഭവത്തിൽ 31വയസുള്ള കിഷൻ യാദവ് എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇര അക്രമം എതിർത്തപ്പോൾ ഇയാൾ മുടിയിൽ പിടിച്ച് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 56-Year-Old Raped, Tortured With Iron Rod In Chhattisgarh
Next Story