Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം
text_fieldsbookmark_border
പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. പത്ത് കിലോമീറ്ററോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.6 യൂണിറ്റ് രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച പുലർച്ചെ 2.04ന് ഈ ഭാഗത്ത് അനുഭവപ്പെട്ടിരുന്നു. ഇത് പത്ത് കിലോമീറ്ററോളം ദൂരം പ്രതിഫലനം സൃഷ്ടിച്ചിരുന്നു.
തുടരെ തുടരെ ഭൂചലനങ്ങൾ അനുഭവപ്പെടുന്ന പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപ്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ശക്തി കുറഞ്ഞ 20ഓളം ഭൂചലനങ്ങളാണ് ഇവിടെ അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
