Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൈനസ് 30 ഡിഗ്രിയിൽ 65 പുഷ് അപ്പുകൾ; ഐ.ടി.ബി.പി ഉദ്യോഗസ്ഥന് കൈയടിച്ച് സോഷ്യൽ മീഡിയ

text_fields
bookmark_border
വെറും 1 മിനിറ്റ് 12 സെക്കൻഡ് മാത്രമെടുത്താണ് അദ്ദേഹം 65 പുഷ് അപ്പുകൾ പൂർത്തിയാക്കിയത്
മൈനസ് 30 ഡിഗ്രിയിൽ 65 പുഷ് അപ്പുകൾ; ഐ.ടി.ബി.പി ഉദ്യോഗസ്ഥന് കൈയടിച്ച് സോഷ്യൽ മീഡിയ
cancel

ലഡാക്കിലെ മൈനസ് 30 ഡിഗ്രി കൊടും തണുപ്പിനിടയിൽ 17,500 അടി ഉയരത്തിൽ നിന്ന് ഒറ്റയടിക്ക് 65 പുഷ് അപ്പുകൾ പൂർത്തിയാക്കുന്ന ഐ.ടി.ബി.പി ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

55 കാരനായ ഐ.ടി.ബി.പി കമാൻഡന്റ് രത്തൻ സിങ് സോണാലാണ് അസ്ഥിയുരുക്കുന്ന തണുപ്പിനിടയിൽ ഈ നേട്ടത്തിലെത്തിച്ചേർന്നത്. വെറും 1 മിനിറ്റ് 12 സെക്കൻഡ് മാത്രമെടുത്താണ് അദ്ദേഹം 65 പുഷ് അപ്പുകൾ പൂർത്തിയാക്കിയത്.

തണുത്തുറഞ്ഞ മഞ്ഞുനിരകളിൽ മൈനസ് 30 ഡിഗ്രി തണുപ്പിൽ ഐ.ടി.ബി.പി ഉദ്യോഗസ്ഥൻ ഒറ്റയടിക്ക് 65 പുഷ് അപ്പ് പൂർത്തിയാക്കി എന്ന അടി കുറിപ്പോടെ ഐ.ടി.ബി.പി തന്നെയാണ് ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്.



ഒരു ബി.എസ്.എഫ് ജവാൻ വെറും 40 സെക്കൻഡിനുള്ളിൽ 47പുഷ് അപ്പുകൾ പൂർത്തിയാക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഫിറ്റ് ഇന്ത്യ ചലഞ്ച് എന്ന ഹാഷ് ടാഗോടെ ഈ വർഷമാദ്യം ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ട്വിറ്ററിൽ പങ്കുവെക്കുകയും, ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 55-year-old ITBP commandant completes 65 pushups in -30 degrees Celsius; video goes viral
Next Story