Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ് പ​ദ​യാ​ത്ര;...

കോൺഗ്രസ് പ​ദ​യാ​ത്ര; ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന 55 പൊ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്

text_fields
bookmark_border
കോൺഗ്രസ് പ​ദ​യാ​ത്ര; ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന 55 പൊ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്
cancel

ബം​ഗ​ളൂ​രു: കോ​ണ്‍ഗ്ര​സി​ന്‍റെ മേ​ക്കെ​ദാ​ട്ടു പ​ദ​യാ​ത്ര​ക്ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന 55 പൊ​ലീ​സു​കാ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ലാ​ര്‍, കെ.​ജി.​എ​ഫ്, ചി​ക്ക​ബെ​ല്ലാ​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് പ​ദ​യാ​ത്ര​ക്കാ​യി ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ പോ​യ പൊ​ലീ​സു​കാ​ര്‍ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ചി​ല പൊ​ലീ​സു​കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സു​കാ​ര്‍ക്ക് ചി​കി​ത്സ ന​ല്‍കാ​നും ഐ​സൊ​ലേ​ഷ​നു​വേ​ണ്ടി പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കാ​നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന് സെ​ന്‍ട്ര​ല്‍ റേ​ഞ്ച് ഐ.​ജി പി.​എം. ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. പ​ദ​യാ​ത്ര​യി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു പൊ​ലീ​സു​കാ​രെ​യും ഐ​സൊ​ലേ​ഷ​നി​ലാ​ക്കും.

കോ​ലാ​റി​ല്‍നി​ന്ന് പ​ദ​യാ​ത്രാ ഡ്യൂ​ട്ടി​ക്ക് പോ​യ 110 പൊ​ലീ​സു​കാ​രി​ല്‍ 43 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 25 പേ​ര്‍ക്ക് പോ​സി​റ്റി​വാ​യി. കെ.​ജി.​എ​ഫി​ല്‍നി​ന്ന് പോ​യ 110 പൊ​ലീ​സു​കാ​രി​ല്‍ 60 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 20 പേ​ര്‍ക്ക് പോ​സി​റ്റി​വാ​യി. ചി​ക്ക​ബെ​ല്ലാ​പു​ര​യി​ല്‍നി​ന്ന് പോ​യ 125 പൊ​ലീ​സു​കാ​രി​ല്‍ 10 പേ​രും പോ​സി​റ്റി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid positiveMekedatu padayatra
News Summary - 55 cops on Mekedatu padayatra bandobast duty test Covid positive
Next Story