Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് 54,366...

രാജ്യത്ത് 54,366 പേർക്ക് കൂടി​ കോവിഡ്​; 690 മരണം

text_fields
bookmark_border
രാജ്യത്ത് 54,366 പേർക്ക് കൂടി​ കോവിഡ്​; 690 മരണം
cancel

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 54,366 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആ​കെ രോഗബാധിതരുടെ എണ്ണം 77,61,312 ആയി ഉയർന്നു. 690 പേരാണ്​ രോഗംബാധിച്ച്​ മരിച്ചത്​. കോവിഡ്​ മൂലം ഇതുവരെ 1,17,306 പേർ മരിച്ചു.

നിലവിൽ 6,95,509 പേരാണ്​ ചികിൽസയിലുള്ളത്​. 69,48,497 പേർക്ക്​ രോഗം ഭേദമായി. ലോകത്ത്​ അതിവേഗം രോഗമുക്​തിയുള്ള രാജ്യങ്ങളിലൊന്ന്​ ഇന്ത്യയാണ്​. രാജ്യത്തെ ​ആകെ പോസിറ്റിവിറ്റ്​ നിരക്ക്​ 7.81 ശതമാനമാണ്​. കഴിഞ്ഞ ദിവസത്തെ മാത്രം പോസിറ്റിവിറ്റി നിരക്ക്​ 3.8 ശതമാനമാണ്​.

ഇതുവരെ 10,01,13,085 സാമ്പിളുകൾ പരിശോധിച്ചുവെന്ന്​ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം 14,42,722 സാമ്പിളുകളാണ്​ പരിശോധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19Covid india
Next Story