Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ 53 മാധ്യമ...

മുംബൈയിൽ 53 മാധ്യമ പ്രവർത്തകർക്ക്​ കോവിഡ്

text_fields
bookmark_border
മുംബൈയിൽ 53 മാധ്യമ പ്രവർത്തകർക്ക്​ കോവിഡ്
cancel

മും​ബൈ: ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രും കാ​മ​റാ​മാ​ന്മാ​രു​മു​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ലെ 53 മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ​ർ​ക്ക്​ കോ​വി​ഡ്. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ ർ​ക്കു​വേ​ണ്ടി ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്.

ദ​ക്ഷി​ണ മും​ബൈ​യി​ലെ ആ​സാ​ദ്​ മൈ​താ​ന​ത്ത്​ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക ക്യാ​മ്പി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 171 പേ​രാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​യ​ത്. ഇ​നി​യും ഫ​ലം പു​റ​ത്തു​വ​രാ​നു​ണ്ട്.

ചാ​ന​ലു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും പ​ത്ര ഫോേ​ട്ടാ​ഗ്രാ​ഫ​ർ​മാ​രു​മാ​ണ്​ കോ​വി​ഡ്​്​ ബാ​ധി​ത​രി​ൽ ഏ​റെ​യും. നേ​ര​ത്തെ ര​ണ്ട്​ ചാ​ന​ലു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു.

പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മ​ല്ല. രോ​ഗ​ബാ​ധി​ത​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ സം​വി​ധാ​നം ക​ണ്ടെ​ത്തും​വ​രെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ​ത​ന്നെ ഏ​കാ​ന്ത​വാ​സ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യി​രു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ.

ഇ​തി​നി​ട​യി​ൽ, ചേ​രി​പ്ര​ദേ​ശ​മാ​യ ധാ​രാ​വി​യി​ൽ 30 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ധാ​രാ​വി​യി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 168 ആ​യി. 11 പേ​രാ​ണ്​ ഇ​തു​വ​രെ ഇ​വി​ടെ മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19
News Summary - 53 journalists tested positive for covid
Next Story