Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right24 മണിക്കൂറിനിടെ...

24 മണിക്കൂറിനിടെ രാജ്യത്ത്​ അര ലക്ഷത്തിലേറെ കോവിഡ്​ ബാധിതർ

text_fields
bookmark_border
covid-test
cancel

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 52,123 പേർക്ക്​ കോവിഡ്. ഇതോടെ ഇന്ത്യയിൽ ഇതുവരെ ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 15,83,792 ആയി. ഇതിൽ 10,20,582 പേർ രോഗമുക്തി നേടിയിട്ടുണ്ട്​. 5,28,242 പേരാണ്​ നിലവിൽ ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 

24 മണിക്കൂറിനിടെ 775 പേർ മരണത്തിന്​ കീഴടങ്ങി. ഇതോടെ രാജ്യത്ത് ഇതുവരെ​ ആകെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 34,968 ആയി.  

കോവിഡ്​ അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ഗുരുതരമായി തുടരുകയാണ്​. ബുധനാഴ്​ച മാത്രം ഇവിടെ 9211 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 298 പേർ മരിക്കുകയും ചെയ്​തു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,00,651ആയി. 2,39,755 പേർ രോഗമുക്തി നേടി. 1,46,129 പേർ ചികിത്സയിലാണ്​. 14,463 പേർ മരിച്ചു.

മഹാരാഷ്​ട്രക്ക്​ പിന്നാലെ കോവിഡ്​ ദുരിതം വിതച്ച തമിഴ്​നാട്ടിലും സ്ഥിതി രൂക്ഷമാണ്​. ഇവിടെ രോഗ ബാധിതരുടെ എണ്ണം 2,34,114 ആയി. രാജ്യ തലസ്ഥാനത്ത് ബുധനാഴ്​ച മാത്രം ​1​,035 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഡൽഹിയിൽ ആകെ 1,32,275 പേർക്ക്​ രോഗം സ്ഥിരീകരിച്ചു.

ബുധനാഴ്​ച വരെ 1,81,90,382 കോവിഡ്​ സാമ്പിളുകളാണ്​ രാജ്യത്ത്​ പരിശോധിച്ചത്​. ബുധനാഴ്​ച മാത്രം 4,46,642 സാമ്പിളുകളാണ്​ പരിശോധനക്ക്​ വിധേയമാക്കിയതെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid deathCovid india
News Summary - 52,123 cases within 24hrs, India's COVID-19 tally reaches 15,83,792 -india news
Next Story