Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ ഭൂചലനം; റിക്ടർസ്കെയിലിൽ 5.2 തീവ്രത

text_fields
bookmark_border
യു.പിയിൽ ഭൂചലനം; റിക്ടർസ്കെയിലിൽ 5.2 തീവ്രത
cancel

ലഖ്നോ: യു.പി തലസ്ഥാനമായ ലഖ്നോവിൽ ഭൂചലനം. ശനിയാഴ്ച പുലർച്ചെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. നാഷണൽ സീസ്മോളജി സെന്ററിന്റെ റിപ്പോർട്ട് പ്രകാരം ശനിയാഴ്ച പുലർച്ചെ 1.12നാണ് ഭൂചലനം അനുഭവപ്പെട്ടത്. 82 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് സീസ്മോളജി സെന്റർ വ്യക്തമാക്കി.

നഗരത്തിന്റെ വടക്കൻ പ്രദേശങ്ങളിലും വടക്ക്-കിഴക്ക് പ്രദേശത്തും ഇതിന്റെ പ്രകമ്പനമുണ്ടായി. ഭൂകമ്പത്തിൻ മരണമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നേരത്തെ ഉത്തരാഖണ്ഡിലെ പിത്തഗ്രോഹിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു.

റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉത്തരാഖണ്ഡിലുണ്ടായത്. ജമ്മുകശ്മീരിലും റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5.2 magnitude earthquake jolts UP's Lucknow
Next Story