ഇംഫാൽ: ആശങ്കക്കിടയാക്കി മണിപൂരിൽ ഭൂചലനം. മണിപൂരിൽ നിന്ന് 55 കിലോമീറ്റർ കിഴക്ക് ഉഖ്റുലിലാണ് ഭൂചലനമുണ്ടായത്.
ചൊവ്വാഴ്ച പുലർച്ചെ 2.39നാണ് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.