Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിനി 50കാരനായ ഹിന്ദി അധ്യാപകനൊപ്പം പോയി; രക്ഷിതാക്കളുടെ പരാതിയിൽ കേസ്

text_fields
bookmark_border
പണവും ആഭരണങ്ങളും നഷ്ടപ്പെട്ടെന്ന് പിതാവ്
arrest
cancel

ലഖ്നോ: 17കാരിയായ മകളെ 50കാരനായ ഹിന്ദി അധ്യാപകൻ തട്ടിക്കൊണ്ടുപോയെന്ന് രക്ഷിതാക്കളുടെ പരാതി. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച മുതലാണ് വിദ്യാർഥിനിയെ കാണാതായത്. വീട്ടിൽനിന്നും 30,000 രൂപയും ആഭരണങ്ങളും എടുത്താണ് വിദ്യാർഥിനി അധ്യാപകനൊപ്പം പോയതെന്ന് പൊലീസ് പറഞ്ഞു.

ബഹ്‌റൈച്ചിൽ നിന്നുള്ള അധ്യാപകന്‍റെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പരാതിയിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നില്ലെന്നും പിന്നീട് ജില്ല പൊലീസ് മേധാവിയെ കണ്ടപ്പോഴാണ് കേസെടുക്കാൻ തയാറായതെന്നും വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞു. സൗജന്യമായി മകളെ പഠിപ്പിക്കാമെന്നും ഓഫീസറാക്കാമെന്നും പറഞ്ഞാണ് ആദ്യം അധ്യാപകൻ സമീപിച്ചത്. കഴിഞ്ഞ വർഷം സ്വരുക്കൂട്ടി വെച്ച പണവുമായാണ് മകൾ പോയത്. മകളുമൊത്തുള്ള വീഡിയോ അധ്യാപകൻ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 50-Year-Old Teacher Booked For Eloping With Minor Student
Next Story