ആന്ധ്രയിൽ 50 മാവോവാദികൾ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
അമരാവതി: ആന്ധ്രപ്രദേശിലെ അഞ്ചു ജില്ലകളിൽ നടന്ന സംയുക്ത ഓപറേഷനിൽ 50 സി.പി.ഐ (മാവോയിസ്റ്റ്) പ്രവർത്തകരെ പിടികൂടിയെന്ന് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന നക്സലൈറ്റ് നേതാവ് എം. ഹിദ്മയും മറ്റ് അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.
ആന്ധ്ര പൊലീസ്, ഇന്റലിജൻസ്, പ്രത്യേക അന്വേഷണ സംഘം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘടനയുടെ വിവിധ കേഡറുകളിൽ പ്രവർത്തിക്കുന്നവരാണ് അറസ്റ്റിലായതെന്നും അടുത്തിടെ നടന്ന വലിയ ഓപറേഷനുകളിലൊന്നാണിതെന്നും എ.ഡി.ജി.പി ഇന്റലിജൻസ് മഹേഷ് ചന്ദ്ര ലദ്ദ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിൽ 39 ആയുധങ്ങളും 302 റൗണ്ട് വെടിയുണ്ടകളും ഡിറ്റണേറ്ററുകളും ആശയവിനിമയ ഉപകരണങ്ങളും 13 ലക്ഷം രൂപയും പിടിച്ചെടുത്തു.
ഛത്തിസ്ഗഢിലെ വിവിധ ജില്ലകളിൽനിന്ന് പലായനം ചെയ്തവരാണ് അറസ്റ്റിലായതെന്നും ഛത്തിസ്ഗഢ് -ആന്ധ്ര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മാവോവാദികൾക്ക് വലിയ തിരിച്ചടിയാണ് ഓപറേഷനെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

