Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് കാലത്ത് മരിച്ച...

കോവിഡ് കാലത്ത് മരിച്ച ആശുപത്രി സുരക്ഷ ജീവനക്കാരന്റെ ഭാര്യക്ക് 50 ലക്ഷം നൽകണം

text_fields
bookmark_border
Delhi High Court
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്കി​ടെ മ​രി​ച്ച ​സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ന്റെ ഭാ​ര്യ​ക്ക് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​ൻ ഡ​ൽ​ഹി ഹൈ​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​നും സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​ക്കും നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ച​തി​നെ​തി​രാ​യ ഹ​ര​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും ജോ​ലി​ക്കി​ടെ മ​രി​ച്ച​യാ​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ കോ​വി​ഡ് വാ​ർ​ഡി​ലോ കേ​ന്ദ്ര​ത്തി​ലോ നി​യ​മി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് മാ​ത്രം ആ​നു​കൂ​ല്യ​മെ​ന്ന സ​ങ്കു​ചി​ത സ​മീ​പ​നം സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് ക​ഴി​യി​ല്ലെ​ന്ന് ജ​സ്റ്റി​സ് സു​ബ്ര​ഹ്മ​ണ്യം പ്ര​സാ​ദ് പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​ന​ത്തി​നി​ടെ ആ​ശു​പ​ത്രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക മാ​ത്ര​മ​ല്ല, രോ​ഗി​ക​ളെ ശ​രി​യാ​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടാ​ൻ വ​ഴി​കാ​ട്ടി​ക​ളാ​യി സു​ര​ക്ഷ ജീ​വ​ന​ക്കാ​രും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 2020 ജൂ​ണി​ൽ മ​രി​ച്ച ദി​ലീ​പ് കു​മാ​റി​നെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും അ​ത്ത​രം രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ദി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പ​ദ്ധ​തി ബാ​ധ​ക​മാ​കൂ എ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ച​യാ​ളാ​യ​തി​നാ​ൽ ഈ ​പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്റെ വാ​ദം.

കോ​വി​ഡ് രോ​ഗി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി​യു​ടെ അ​ന്തഃ​സ​ത്ത ത​ക​ർ​ക്കു​ക​യാ​ണ് ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ച​തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Security GuardSafdarjung HospitalPandemicCovid DutyCovid Hero
News Summary - Safdarjung Hospital Directed to Disburse Rs 50 Lakhs to Widow of Security Guard Who Lost His Life During the Covid Pandemic
Next Story