പാക് ബാങ്കിലേക്ക് 50 ലക്ഷം അയക്കണം; കർണാടക ഹൈകോടതിയിലെ ആറ് ജഡ്ജിമാർക്ക് വധഭീഷണി
text_fieldsബംഗളൂരു: കർണാടക ഹൈകോടതിയിലെ ആറ് ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി. പാകിസ്താനിലുള്ള ബാങ്കിലെ അക്കൗണ്ടിൽ 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ബംഗളൂരു സൈബർ ക്രൈം പൊലീസ് കേസെടുത്തു. ഹൈകോടതി പബ്ലിക് റിലേഷൻസ് ഓഫിസർ കെ. മുരളീധറിനാണ് വാട്സ്ആപ്പിൽ ഭീഷണി സന്ദേശം ലഭിച്ചത്.
പാകിസ്താനിലുള്ള എ.ബി.എൽ ബാങ്കിൽ 50 ലക്ഷം നിക്ഷേപിക്കണമെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 12ന് വൈകീട്ട് ഏഴിനാണ് ഔദ്യോഗിക മൊബൈൽ നമ്പറിലെ വാട്സ്ആപ്പിൽ ഭീഷണി സന്ദേശം കിട്ടുന്നത്.
പണം കൈമാറിയില്ലെങ്കിൽ ഹൈകോടതി ജഡ്ജിമാരായ മുഹമ്മദ് നവാസ്, എച്ച്.ടി. നരേന്ദ്ര പ്രസാദ്, അശോക് ജി. നജഗന്നവർ, എച്ച്.പി. സന്ദേശ്, കെ. നടരാജൻ, ബി. വീരപ്പ എന്നിവരെ കൊല്ലുമെന്നും ഇതിൽ ഉണ്ടായിരുന്നു.‘ദുബൈ ഗ്യാങ്ങി’ലെ ആളാണ് താനെന്നും ഭീഷണി സന്ദേശമയച്ചയാൾ അവകാശപ്പെടുന്നുണ്ട്. വിവിധ നമ്പറുകളിൽ നിന്നായിരുന്നു സന്ദേശങ്ങൾ വന്നത്. വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

