Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2021 ഫെബ്രുവരിയിൽ...

2021 ഫെബ്രുവരിയിൽ പകുതിയോളം ഇന്ത്യക്കാരിലേക്കും കോവിഡ്​ പടർന്നേക്കാമെന്ന് കേന്ദ്ര​ സർക്കാർ സമിതി

text_fields
bookmark_border
2021 ഫെബ്രുവരിയിൽ പകുതിയോളം ഇന്ത്യക്കാരിലേക്കും കോവിഡ്​ പടർന്നേക്കാമെന്ന് കേന്ദ്ര​ സർക്കാർ സമിതി
cancel

ന്യൂഡൽഹി: 2021 ഫെബ്രുവരിയാകു​േമ്പാഴേക്ക്​ ഇന്ത്യൻ ജനസംഖ്യയിലെ പകുതിപേരിലേക്കും കോവിഡ്​​ വ്യാപിച്ചേക്കാമെന്ന്​​ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി. നിലവിൽ അമേരിക്ക കഴിഞ്ഞാൽ ലോകത്ത്​ ഏറ്റവും കോവിഡ്​ കേസുകളുള്ളത്​ ഇന്ത്യയിലാണ്​.

''ഞങ്ങളുടെ കണക്കുകൾ കാണിക്കുന്നത്​ ഇന്ത്യൻ ജനതയിലെ 30 ശതമാനം പേർക്കും കോവിഡ്​ ബാധിച്ചിട്ടുണ്ടാകാം എന്നാണ്​. ഇത്​ ഫെബ്രുവരിൽ 50 ശതമാനം വരെയാകാം''- കാൺപൂർ ഐ.ഐ.ടിയിലെ പ്രൊഫസറും സമിതി അംഗവുമായ മനീന്ദ്ര അഗർവാൾ വാർത്ത ഏജൻസിയായ റോയി​ട്ടേഴ്സിനോട്​ പ്രതികരിച്ചു.

''കോവിഡി​െൻറ നിലവിലുള്ള വ്യാപനം കേന്ദ്രസർക്കാറി​െൻറ നിലവിലെ കണക്കുകളേക്കാൾ അധികമാണ്​. കേന്ദ്ര സർക്കാറി​െൻറ സെപ്​റ്റംബറിലെ കണക്കുകൾ പ്രകാരം രാജ്യത്തെ 14 ശതമാനം പേരിലേക്കാണ്​ വൈറസ്​ വ്യാപിച്ചിരിക്കുന്നത്​''

''ഇന്ത്യയിലെ വൻ ജനസംഖ്യ കാരണം കേന്ദ്ര സർക്കാറി​െൻറ സീറോളജിക്കൽ സർവേകൾക്ക് സാമ്പിൾ പൂർണ്ണമായും ശേഖരിക്കാൻ കഴിയില്ല. അതിനാൽ ഞങ്ങൾ റിപ്പോർട്ട്​ ചെയ്​ത കേസുകളോടൊപ്പം റിപ്പോർട്ട്​ ചെയ്യപ്പെടാത്ത കേസുകളും പരിഗണിച്ച്​ ഒരു പുതിയ കണക്കാണ്​ അവലംബിക്കുന്നത്''​-മനീന്ദ്ര അഗർവാൾ കൂട്ടിച്ചേർത്തു.

കോവിഡ്​ പ്രതിരോധ നടപടികൾ ശക്തമായി അവലംബിക്കണമെന്ന്​ സമിതി ഉണർത്തി. അവധിക്കാലം വരുന്നതും ദുർഗ പൂജ, ദീപാവലി അടക്കമുള്ള ഉത്സവങ്ങൾ വരുന്നതും കോവിഡിനെ അനിയന്ത്രിതമായി വ്യാപിക്കുമെന്നും സമിതി മുന്നറിയിപ്പ്​ നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid 2021
Next Story