കളിക്കാൻ പുറത്തിറങ്ങിയവരെക്കുറിച്ച് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ് അഞ്ചുവയസ്സുകാരി VIDEO
text_fieldsചണ്ഡിഗഡ്: സാമൂഹിക അകലം പാലിക്കാനുള്ള സർക്കാർ നിർദേശം തന്‍റേതായ രീതിയിൽ പ്രചരിപ്പിക്കുന്ന അഞ്ചുവയസ്സുകാരിയുടെ ടിക്ടോക് വിഡിയോ തരംഗമാകുന്നു. മോഗയിൽ നിന്നുള്ള അഞ്ചുവയസ്സുകാരി നൂർപ്രീത് കൗറാണ് സാമൂഹിക അകലം പാലിക്കുക എന്ന സന്ദേശവുമായി പോസ്റ്റ് ചെയ്ത ടിക്ടോക് വിഡിയോയിലൂടെ താരമായത്. പഞ്ചാബ് മുഖ്യമന്ത്രിഅമരീന്ദർ സിങ്ങിനൊപ്പമാണ് നൂർപ്രീത് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
അമരീന്ദർ സിങ്ങിനോട് പരാതി പറഞ്ഞ് ഫോൺ ചെയ്യുന്ന നൂർപ്രീതാണ് വിഡിയോയിൽ. ക്രിക്കറ്റ് കളിക്കാൻ പോകുന്ന ആൺകുട്ടികളോട് വീട്ടിലിരിക്കാൻ കുഞ്ഞുനൂർ പറഞ്ഞിട്ടും അനുസരിക്കുന്നില്ലെന്നാണ് പരാതി. ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ച് വീട്ടിലിരിക്കണമെന്ന് മുഖ്യമന്ത്രി ആൺകുട്ടികളെ ഉപദേശിക്കുന്നതും വിഡിയോയിലുണ്ട്.
സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് വിഡിയോക്ക് ലഭിക്കുന്നത്. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലും വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. 'ലോക്ഡൗണിൽ ഇളവ് നൽകിയിരിക്കുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാനാണെന്നും വിനോദങ്ങൾക്കുള്ള സമയമല്ല ഇതെന്നും കുഞ്ഞുങ്ങൾ പോലും മനസ്സിലാക്കുന്നു. അതുകൊണ്ട് നമുക്കും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തുപോകാം' എന്ന കുറിപ്പോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
നേരത്തേ സാമൂഹിക അകലം പാലിക്കാനായി മോഗ പൊലീസ് പുറത്തിറക്കിയ വിഡിയോയിലും നൂർ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇഷ്ടികത്തൊഴിലാളിയായ സത്നാം സിങ്ങാണ് നൂറിന്‍റെ പിതാവ്.
If a little kid can understand that the lockdown has been lifted for only for doing very important things & not for fun activities, surely we all can understand it too! Do not step out unless necessary! @nsui @IYC @INCIndia @PMOIndia @DainikBhaskar @aajtak @thetribunechd @ANI pic.twitter.com/4qiBtOIG21
— Punjab Youth Congres (@IYCPunjab) May 8, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
