Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഈ അഞ്ചുവയസ്സുകാരി...

ഈ അഞ്ചുവയസ്സുകാരി മരിച്ചത്​ ഒരിറ്റു ദാഹജലം കിട്ടാതെ​; രാജസ്​ഥാൻ മരുഭൂമിയിൽ നിന്നൊരു കണ്ണീർ ചിത്രം

text_fields
bookmark_border
ഈ അഞ്ചുവയസ്സുകാരി മരിച്ചത്​ ഒരിറ്റു ദാഹജലം കിട്ടാതെ​; രാജസ്​ഥാൻ മരുഭൂമിയിൽ നിന്നൊരു കണ്ണീർ ചിത്രം
cancel

ജലോർ (രാജസ്​ഥാൻ): ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ മരിച്ചുകിടക്കുന്നൊരു ബാലിക. അരികിൽ കരഞ്ഞു കണ്ണീർ വറ്റിയൊരു മുത്തശ്ശിയും. രാജസ്​ഥാനിലെ ജലോർ ജില്ലയിലെ റാണിവാഡ മരുഭൂമിയിൽ നിന്നുള്ള കണ്ണീർ ചിത്രമാണിത്​. കടുത്ത ചൂടിൽ ദാഹജലം കിട്ടാതെ വലഞ്ഞ്​, നിർജലീകരണം സംഭവിച്ചാണ്​ ആ അഞ്ച്​ വയസ്സുകാരി മരിച്ചത്​. സ്വന്തം ഗ്രാമത്തിൽ നിന്ന്​ പത്ത്​ കിലോമീറ്റർ മാത്രം അകലെയുള്ള മുത്തശ്ശിയുടെ സഹോദരിയുടെ വീട്ടിലേക്ക്​ നടന്നുപോയതാണ്​ ഇരുവരും. കൊടുംചൂടിൽ ദാഹമകറ്റാൻ വെള്ളം കിട്ടാതെ തളർന്ന്​ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു.

ആ വീഴ്ചയിൽ നിന്ന്​ അവൾ ജീവിതത്തിലേക്ക്​ തിരികെ വന്നതേയില്ല. മരിച്ചുകിടക്കുന്ന ബാലികയേയും അരികിൽ ബോധരഹിതയായി കിടക്കുന്ന മുത്തശ്ശിയെയും അതുവഴി പോയ ആട്ടിടയർ ആണ്​ കണ്ടത്​. ഇരുവരും ബോധം കെട്ട്​ കിടക്കുകയാണെന്ന്​ കരുതി മുഖത്ത്​ വെള്ളം തളിച്ച്​ ഉണർത്താൻ ശ്രമിച്ചപ്പോളാണ്​ ബാലിക മരിച്ച വിവരം അവർ അറിയുന്നത്​. ബോധം തിരികെ കിട്ടിയ മുത്തശ്ശി കൊച്ചുമകളുടെ മൃതദേഹത്തിനരികിൽ ഇരുന്ന്​ എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുതളരുകയും ചെയ്​തു.

ആട്ടിടയർ സംഭവം ഗ്രാമമുഖ്യനെ അറിയിക്കുകയും അദ്ദേഹം വിവരം നൽകിയനുസരിച്ച്​ ജില്ലാ അധികൃതർ എത്തുകയും ചെയ്​തു. മുത്തശ്ശിക്ക്​ നിർജലീകരണം സംഭവിച്ചിരുന്നെന്നും അതുതന്നെയാണ്​ ബാലികയുടെ മരണകാരണമെന്നും പൊലീസ്​ പറഞ്ഞു. 'ഇരുവരും വെള്ളം കരുതിയിരുന്നില്ല. കനത്ത ചൂട്​ താങ്ങാനാകാതെ ശരീരത്തിലെ ജലാംശം വറ്റിയാണ്​ ബാലിക മരിച്ചത്​' - പ്രദേശത്തെ പൊലീസ്​ ഇൻസ്​പെക്​ടർ പദ്​മറാം റാണ പറഞ്ഞു.

സുഖി എന്ന്​ പേരുള്ള മുത്തശ്ശി ഇപ്പോൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ മാനസികാരോഗ്യം തകരാറിലാണെന്നും അധികൃതർ വ്യക്​തമാക്കി. രണ്ടാം വിവാഹം കഴിച്ച്​ അമ്മ ഉപേക്ഷിച്ചുപോയ ശേഷം ബാലിക മുത്തശ്ശി​​ക്കൊപ്പമാണ്​ കഴിഞ്ഞുവന്നിരുന്നതെന്ന്​ ജില്ല കലക്​ടർ നമ്രത വർഷിണി പറഞ്ഞു.

'കുട്ടിയുടെ അമ്മ ഏതാനും വർഷം മുമ്പ്​ രണ്ടാമത്​ വിവാഹം കഴിച്ച്​ കുടുംബം ഉപേക്ഷിച്ച്​ പോകുകയായിരുന്നു. പിന്നീട്​ മുത്തശ്ശിയായ സുഖിക്കൊപ്പമായിരുന്നു ബാലികയുടെ താമസം. കുറച്ചുനാളായി സുഖി തനിക്ക്​ അവകാശപ്പെട്ട സൗജന്യ റേഷൻ വാങ്ങിയിരുന്നില്ല. മറ്റുള്ളവരിൽ നിന്ന്​യാചിച്ചാണ്​ ഇരുവരും ഭക്ഷണം കഴിച്ചിരുന്നതെന്ന്​ പ്രദേശവാസികൾ പറയുന്നു. അയൽവാസികൾ അവർക്ക്​ ഭക്ഷണം നൽകി സഹായിച്ചിരുന്നു'- കലക്​ടർ പറഞ്ഞു. സുഖിയുടെ പുനരധിവാസത്തിനുള്ള നടപടികൾ തുടങ്ങിയതായും കലക്​ടർ വ്യക്​തമാക്കി.

അതേസമയം, കേന്ദ്രം നടപ്പാക്കുന്ന ജൽ ജീവൻ മിഷനോട്​ അശോക്​ ഗെഹ്​ലോട്ട്​ സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നതാണ്​ അഞ്ചുവയസ്സുകരിയുടെ മരണത്തിന്​ഇടയാക്കിയതെന്ന്​ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്​ ​ശേഖാവത്ത്​ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanyoung girl dies of thirst
News Summary - 5 year old girl dies of thirst while walking through Rajasthan desert
Next Story