എസ്.ഐ.ആറിൽ സീമാഞ്ചലിൽ നഷ്ടമുണ്ടായത് ഇൻഡ്യ സഖ്യത്തിന് മാത്രമല്ല; ഉവൈസിക്കും കനത്ത തിരിച്ചടി
text_fieldsപട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ സീമാഞ്ചൽ മേഖലയിൽ നഷ്ടം ഇൻഡ്യ സഖ്യത്തിന് മാത്രമല്ല. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനും സീമാഞ്ചൽ മേഖലയിൽ കനത്ത തിരിച്ചടിയേറ്റിട്ടുണ്ട്. കഴിഞ്ഞ തവണ അഞ്ച് സീറ്റുകൾ നേടിയ സീമാഞ്ചലിൽ ഇക്കുറി രണ്ട് സീറ്റുകളിൽ മാത്രം വിജയിക്കാനാണ് ഉവൈസിയുടെ പാർട്ടിക്ക് കഴിഞ്ഞത്.
അരാരിയ, കതിയാർ, കിഷൻഗഞ്ച്, പുരേണ തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്ന മേഖലയാണ് സീമാഞ്ചൽ. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മുസ്‍ലിംകളുള്ളത് ഇവിടെയാണ്. അത് തന്നെയായിരുന്നു ഉവൈസിയുടെ പ്രതീക്ഷ. എന്നാൽ, കഴിഞ്ഞ തവണ അഞ്ച് സീറ്റിൽ വിജയിച്ച ഉവൈസിക്ക് രണ്ടിലൊതുങ്ങേണ്ടി വന്നു. വോട്ടർ പട്ടികയുടെ തീവ്രപരിഷ്‍കരണത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ഒഴിവാക്കപ്പെട്ടത് സീമാഞ്ചൽ മേഖലയിലായിരുന്നു.
ബൽറാംപൂർ, ബൈസി എന്നീ എന്നീ മണ്ഡലങ്ങളിലാണ് അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി മുന്നേറുന്നത്. സീമാഞ്ചലിൽ നാല് സീറ്റുകളിൽ മാത്രമാണ് ഇൻഡ്യ സഖ്യത്തിന് മുന്നേറാനായത്. എന്നാൽ, മേഖലയിലെ മുന്നേറ്റം 18ലേക്ക് ഉയർത്താൻ എൻ.ഡി.എക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്‍ലിംകളെ പൂർണമായും ഒപ്പംനിർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നത് മാത്രമല്ല മേഖലയിലെ ഇൻഡ്യ സഖ്യത്തിന്റെ തിരിച്ചടിക്കുള്ള കാരണം. ഇതിനൊപ്പം എസ്.ഐ.ആറിൽ വോട്ടുകൾ ഒഴിവാക്കിയതും ഇവിടെ പ്രതിപക്ഷ പാർട്ടികളുടെ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്ന് വേണം വിലയിരുത്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

