സി.ബി.എസ്.ഇ പരീക്ഷയിൽ കണക്കുകൂട്ടൽ പിഴച്ചു; 130 അധ്യാപകർക്കെതിരെ നടപടി
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ മാർക്ക് കണക്കുകൂട്ടിയതിൽ തെറ്റുവരുത്തിയ 130 അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ സ്കൂളുകൾക്ക് സി.ബി.എസ്.ഇ നോട്ടീസ് നൽകി. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചേപ്പാഴാണ് മാർക്കിലെ വ്യത്യാസം അധ്യാപകരുടെ കണക്കുകൂട്ടലിലെ പിഴവാണെന്ന് മനസ്സിലായത്. മൂല്യനിർണയത്തിൽ തെറ്റുവരുത്തിയ അധ്യാപകർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടിക്ക് സി.ബി.എസ്.ഇ മറ്റു മേഖലാ ഒാഫിസുകളോട് നിർദേശിച്ചു. തിരുവനന്തപുരം മേഖലയിലെ അധ്യാപകനെതിരെ നടപടിയുണ്ടാകും.
ഡൽഹി മേഖലയിൽ പുനർമൂല്യനിർണയം നടത്തിയപ്പോൾ ചിലർക്ക് 50-55 മാർക്ക് കൂടുതൽ ലഭിച്ചു. ഉർദു പരീക്ഷയിൽ തോറ്റ വിദ്യാർഥി ജയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് തയാറാക്കിയതായി സി.ബി.എസ്.ഇ ഉദ്യോഗസ്ഥൻ പറഞ്ഞു. പട്ന മേഖലയിൽ 45 പേരാണ് വീഴ്ചവരുത്തിയത്. മേയ് അവസാന ആഴ്ചയാണ് 10, 12 ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
