കേന്ദ്ര സർക്കാറിനോട് അഞ്ചു ചോദ്യവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: പതിവിനു വിപരീതമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗപ്രവേശം ചെയ്യാതെ തന്നെ ലോക്ഡൗൺ മൂന്നാം വട്ടവും നീട്ടിയതിെൻറ സാംഗത്യം ചോദ്യം ചെയ്ത് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു ചോദ്യങ്ങൾ പാർട്ടി ഉന്നയിച്ചു.
1. മൂന്നാംവട്ട ലോക്ഡൗൺ എന്ത് ഉദ്ദേശിച്ചാണ്? അതിെൻറ ലക്ഷ്യം എന്താണ്?
2. ഇനിയും ലോക്ഡൗൺ നീട്ടേണ്ടി വരുമോ? എന്നാണിത് പൂർണമായി അവസാനിക്കുന്നത്?
3. മേയ് 17 ആകുേമ്പാൾ കോവിഡ്, സാമ്പത്തിക മഹാമാരികളുടെ കാര്യത്തിൽ കൈവരിക്കാൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം എന്താണ്? അന്ന് തുടങ്ങുന്ന പുതിയ ക്രിയാത്മക നടപടികൾ എന്തൊക്കെയാണ്?
4. മൂന്നാംഘട്ട ലോക്ഡൗണിൽ നിന്ന് പുറത്തു കടക്കാനുള്ള തന്ത്രം എന്താണ്? രാജ്യത്തിനായി പ്രധാനമന്ത്രി മുന്നോട്ടു വെക്കുന്ന നയവും രൂപരേഖയും എന്താണ്?
5. 10 കോടി വരുന്ന അന്തർസംസ്ഥാന തൊഴിലാളികളെ സുരക്ഷിതവും സമയബന്ധിതവുമായി നാട്ടിലെത്തിക്കുന്നതിനുളള സമയപരിധി എത്രയാണ്?
ഏഴു നിർദേശങ്ങളും കോൺഗ്രസ് സർക്കാറിന് മുമ്പാകെ വെച്ചു:
1. അണുമുക്തമാക്കിയ ട്രെയിനുകളിൽ അന്തർസംസ്ഥാന തൊഴിലാളികളെ രണ്ടാഴ്ചക്കുള്ളിൽ സൗജന്യമായി നാട്ടിൽ എത്തിക്കുന്നത് സർക്കാർ ആദ്യ ഉത്തരവാദിത്തമായി ഏറ്റെടുക്കണം.
2. കർഷക തൊഴിലാളികളുടെയും മുതിർന്ന പൗരന്മാർ, ഭിന്നശേഷിയുള്ളവർ എന്നിവരുടെ അക്കൗണ്ടിലേക്ക് 7500 രൂപ അടിയന്തരമായി നൽകണം.
3. കാർഷിക വിളകൾ മിനിമം താങ്ങുവില നൽകി പൂർണമായും സർക്കാർ സംഭരിച്ച് ഒരു ദിവസത്തിനകം പണം നൽകണം.
4. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് രണ്ടു ലക്ഷം കോടി രൂപയുടെ ശമ്പള, വായ്പ പാക്കേജ് പ്രഖ്യാപിക്കണം.
5. ഇടത്തരക്കാർക്കും ശമ്പളം പറ്റുന്നവർക്കും തൊഴിലില്ലാതാവുന്ന സാഹചര്യം ഇല്ലാതാക്കാൻ വേതന സംരക്ഷണ പാക്കേജ് പ്രഖ്യാപിക്കണം.
6. കോവിഡ് ടെസ്റ്റിങ് വർധിച്ച തോതിലാക്കണം. ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ സാമഗ്രികൾ ലഭ്യമാക്കണം.
7. പുതിയ പാർലെമൻറ് മന്ദിരം അടക്കം അനാവശ്യ ചെലവുകൾ ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
