ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു
text_fieldsജംഷഡ്പൂർ: ജാർഖണ്ഡിലെ അംഭുശിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു. സാരികേല ജില്ലയിലെ ഒരു പ്രാദേശിക മാർക്കറ്റിൽ പൊലീസുകാർ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണം. ജംഷഡ്പൂരിൽ നിന്ന് 60 കിലോ മീറ്റർ അകലെയാണ് സംഭവ സ്ഥലം .
മാവോയിസ്റ്റുകളുടെ സംഘം പൊലീസുകാരുടെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പശ്ചിമബംഗാൾ-ജാർഖണ്ഡ് സംസ്ഥാന അതിർത്തിക്ക് സമീപമാണ് ആക്രമണമുണ്ടായത്.ജാർഖണ്ഡിലെ ദുംക ജില്ലയിൽ മാവോയിസ്റ്റുകളും എസ്.എസ്.ബി സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യമായിരുന്നു മാവോയിസ്റ്റുകളും സൈനികരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
മെയ് 28നും മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ 11 സി.ആർ.പി.എഫ് ജവാൻമാർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ഡൽഹി എയിംസിലെ ചികിൽസക്കിടെ മരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
