Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിൽ ക്വാറിയിൽ കുടുംബത്തിലെ അഞ്ചുപേർ മുങ്ങിമരിച്ചു

text_fields
bookmark_border
ക്വാറിയിൽ വഴുതി വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേർ മുങ്ങിമരിച്ചത്
മഹാരാഷ്ട്രയിൽ ക്വാറിയിൽ കുടുംബത്തിലെ അഞ്ചുപേർ മുങ്ങിമരിച്ചു
cancel
Listen to this Article

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ക്വാറിയിൽ വഴുതി വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മുങ്ങിമരിച്ചു. താനെയിലെ ഡോംബിവാലിക്ക് സമീപമുള്ള സന്ദാപ് ഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മീര ഗെയ്‌ക്‌വാദ് (55), മരുമകൾ അപേക്ഷ (30), കൊച്ചുമക്കളായ മയൂരേഷ് (15), മോക്ഷ (13), നിലേഷ് (15) എന്നിവരാണ് മരിച്ചത്.

ഗ്രാമത്തിലെ ജലക്ഷാമം കാരണം നാട്ടുകാർ പതിവായി തുണി അലക്കാനായി ക്വാറിയിലാണ് പോയിരുന്നത്. ഇത്തരത്തിൽ വസ്ത്രം അലക്കാനായി പോയ കുടുംബത്തിലെ ഒരു കുട്ടി വെള്ളത്തിലേക്ക് വഴുതി വീണു. അവനെ രക്ഷിക്കാനായിറങ്ങിയ മറ്റ് നാലുപേരുമാണ് മുങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹങ്ങളെല്ലാം പുറത്തെടുത്തുവെന്നും ഡോംബിവാലി പോലീസ് സ്റ്റേഷനിൽ അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5 Of Family Drown In Maharashtra Quarry As Rescue Goes Horribly Wrong
Next Story