Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൂഡിൽസ് കഴിച്ച് മണിക്കൂറുകൾക്കകം അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ഭക്ഷ്യ വിഷബാധയെന്ന് സംശയം

text_fields
bookmark_border
നൂഡിൽസ് കഴിച്ച് മണിക്കൂറുകൾക്കകം അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ഭക്ഷ്യ വിഷബാധയെന്ന് സംശയം
cancel

നോയിഡ: ഗ്രേറ്റർ നോയിഡയിലെ റബുപുര മേഖലയിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഒരു ദമ്പതികളായ മഹേഷും (37), ലളിതയും (35) ഇവരുടെ മക്കളായ ലഡ്ഡു (11), മിഷ്ടി (ഏഴ്), സാക്ഷാത് (മൂന്ന്) എന്നിവരുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ഇവരെ നഗ്ല ശ്രീ പദം ഗ്രാമത്തിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി ഇവർ നൂഡിൽസ് കഴിച്ചിരുന്നുവെന്ന് മരിച്ച മഹേഷിന്റെ അമ്മയും അയൽവാസികളും പറഞ്ഞു. പിറ്റേന്ന് രാവിലെ അഞ്ച് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ റബുപുര പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ വിവരം അറിയിച്ചതോടെയാണ് പുറം ലോകം അറിഞ്ഞത്. പിന്നാലെ പൊലീസും ഭക്ഷ്യ സുരക്ഷാ സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ഫോറൻസിക് സംഘവും പൊലീസ് ഫീൽഡ് യൂണിറ്റും സ്ഥലം പരിശോധിച്ച് മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്.

അതേസമയം, വായിൽ നിന്ന് നുര വന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, മരണത്തിലേക്ക് നയിക്കുന്നതിൽ ഇതിന് പങ്കുണ്ടോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ഭക്ഷ്യവിഷബാധക്കുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, പോസ്റ്റ്‌മോർട്ടം പരിശോധനകൾക്കും മറ്റ് ശാസ്ത്രീയ അന്വേഷണങ്ങൾക്കും ശേഷം മാത്രമേ മരണകാരണം നിർണ്ണയിക്കാൻ സാധിക്കൂവെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയക്കും. തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും മെഡിക്കൽ, ഫോറൻസിക് പരിശോധനകളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5 of a family dead in Greater Noida, had last consumed noodles
Next Story