മുംബൈയിൽ 10 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; ധാരാവിയിൽ അഞ്ചുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മുംബൈയിൽ പത്ത് ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഭാട്യ ആശുപത്രിയിലെ 10 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ പരിചരിച്ച നഴ്സുമാരെ ക്വാറൈൻറനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരിൽ നടത്തിയ കോവിഡ് പരിശോധനയിൽ പത്തു പേർ പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ചികിത്സക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഭാട്യാ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം 35 ആയി.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ അഞ്ചു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 60 ആയി. വൈറസ് ബാധയെ തുടർന്ന് ഏഴുപേരാണ് ഇവിടെ മരിച്ചത്.
മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,687 ആയി ഉയർന്നു. സംസ്ഥാനത്ത് 160 പേർക്കാണ് ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.