Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വകാര്യ​ ബാങ്ക്​...

സ്വകാര്യ​ ബാങ്ക്​ എക്​സിക്യൂട്ടീവിന്‍റെ മരണം; അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

text_fields
bookmark_border
Dheeraj Ahlawat
cancel

ന്യൂഡൽഹി: അഞ്ചുമാസത്തിന്​ ശേഷം യെസ്​ ബാങ്ക്​ സീനിയർ എക്​സിക്യൂട്ടീവിന്‍റെ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത്​ സി.ബി.ഐ. ഹരിയാന പൊലീസിൽനിന്ന്​ കേസ്​ സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

യെസ്​ ബാങ്ക്​ വൈസ്​ പ്രസിഡന്‍റ്​ ധീരജ്​ അഹ്​ലാവത്തിന്‍റെ മരണത്തിലാണ്​ അന്വേഷണം. ആഗസ്റ്റ്​ അഞ്ചിന്​ വീട്ടിൽ നിന്ന്​ പുറത്തുപോയ അദ്ദേഹം തിരി​െച്ചത്തിയിരുന്നില്ല. 38കാരനായ അദ്ദേഹത്തിന്‍റെ മൃതദേഹം രണ്ടുദിവസത്തിന്​ ശേഷം ​ഡൽഹിയിലെ രോഹിണിയിൽനിന്ന്​ കണ്ടെത്തുകയായിരുന്നു.

ധീരജിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ കുടുംബം പറഞ്ഞു. കോർപറേറ്റ്​ വായ്​പകൾ സംബന്ധിച്ചുണ്ടായ പ്രശ്​നങ്ങളെ തുടർന്ന്​ ഗൂഡാലോചന നടത്തി​ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

കനാലിൽനിന്നാണ്​ അദ്ദേഹത്തിന്‍റെ മൃതദേഹം ലഭിച്ചത്​. സഹോദരി കൈയിൽ അണിയിച്ച രാഖി തിരിച്ചറിഞ്ഞാണ്​ മൃതദേഹം ധീരജി​േന്‍റതാണെന്ന്​ ഉറപ്പുവരുത്തിയത്​​. അന്വേഷണത്തിൽ പ​ുരോഗതി ഇല്ലാതായതോടെ കുടുംബം മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ഒക്​ടോബറിൽ കണ്ടിരുന്നു. സി.​ബി.​െഎ ​അന്വേഷണം വേണമെന്നായിരുന്നു കുടുംബത്തിന്‍റെ ആവശ്യം.

ഹരിയാന പൊലീസ്​ പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. ഒക്​ടോബർ 17ന്​ സംസ്​ഥാന സർക്കാർ സി.​ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. തുടർന്ന്​ ജനുവരി ആറിന്​ കേന്ദ്രം സി.ബി.ഐ അന്വേഷണത്തിന്​ അനുമതി നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yes BankMurderCBI
News Summary - 5 Months After Death Of Yes Bank Executive CBI Takes Over Murder Case
Next Story