ദൃശ്യം സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൊലപാതകം; ബി.ജെ.പി നേതാവ് അറസ്റ്റിൽ
text_fieldsഇന്ദോർ: ‘ദൃശ്യം’ സിനിമയിൽനിന്ന് കൊലപാതക പ്രചോദനം അങ്ങ് ഹിന്ദി നാട്ടിലും. മധ്യ പ്രദേശിലെ ഒരു ബി.ജെ.പി നേതാവാണ് മക്കൾക്കൊപ്പം ചേർന്ന് തെൻറ അടുപ്പക്കാരിയെ കൊല പ്പെടുത്തി തെളിവു മായ്ക്കാൻ സിനിമാശൈലി പ്രയോഗിച്ചത്.
രണ്ടു വർഷം മുമ്പു നടന്ന കെ ാലപാതകത്തിൽ കഴിഞ്ഞ ദിവസമാണ് ഇന്ദോറിലെ കല്ലു ഫയൽവാൻ എന്ന ജഗദീഷ് കരോട്ടിയ (65), മക്കളായ അജയ്, വിജയ്, വിനയ് എന്നിവരും സഹായിയും പിടിയിലായതെന്ന് ഇേന്ദാർ ഡി.െഎ.ജി ഹരിനാരായൺചാരി മിശ്ര അറിയിച്ചു. ബൻഗൻഗ സ്വദേശിനിയായ ട്വിങ്കിൾ ദാഗ്രെ (22) ആണ് കൊല്ല പ്പെട്ടത്.
മലയാളത്തിൽ പുറത്തിറങ്ങിയ ‘ദൃശ്യ’ത്തിെൻറ, അജയ് ദേവ്ഗൺ നായകനായി അതേ പേരിൽ 2015ൽ ഇറങ്ങിയ ഹിന്ദിപതിപ്പ് കണ്ടാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. െബ്രയിൻ ഇലക്ട്രിക്കൽ ഒാസിലേഷൻ സിഗ്നേച്വർ (ബി.ഇ.ഒ.എസ്) എന്ന നൂതന സാേങ്കതികവിദ്യ ഉപയോഗിച്ചാണ് കുറ്റം തെളിയിച്ചതെന്നും പൊലീസ് പറഞ്ഞു.
ജഗദീഷ് കരോട്ടിയയുമായി ട്വിങ്കിളിന് അടുപ്പമുണ്ടായിരുന്നുവെന്നും ജഗദീഷിെൻറ കൂടെ കഴിയണമെന്ന് യുവതി നിർബന്ധംപിടിച്ചതോടെ ഇയാളുടെ വീട്ടിൽ കലഹത്തിന് കാരണമാവുകയും ചെയ്തുവത്രെ. ഇതേ തുടർന്ന് ജഗദീഷും മക്കളും യുവതിയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയും 2016 ഒക്ടോബർ 16ന് ഇവർ ട്വിങ്കിളിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കുകയുമായിരുന്നു. ട്വിങ്കിളിെൻറ ആഭരണങ്ങളും മറ്റും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തതിെൻറ പിന്നാെല അഞ്ചു പേരും അറസ്റ്റിലായി.
‘‘കൊലപാതകം ആസൂത്രണം ചെയ്യുന്നതിനു മുമ്പായി പ്രതികൾ ഒന്നിലേറെ തവണ സിനിമ കണ്ടതായി അറിയാൻ കഴിഞ്ഞു. യുവതിയെ കൊലപ്പെടുത്തി കത്തിച്ചുകളഞ്ഞ പ്രതികൾ, സിനിമയിൽ കൊലപാതകം മറയ്ക്കാൻ ചെയ്ത തന്ത്രം അനുകരിച്ച് പട്ടിയുടെ ജഡം ഒരിടത്ത് കുഴിച്ചിട്ടു. ശേഷം, പ്രദേശത്ത് മനുഷ്യെൻറ മൃതദേഹം ആരോ കുഴിച്ചിട്ടതായി പ്രചരിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലം പരിശോധിച്ചപ്പോൾ പട്ടിയുടെ ജഡം കിട്ടുകയും ചെയ്തു. അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമായിരുന്നു ഇത്’’ -ഡി.െഎ.ജി വിശദീകരിച്ചു. അറസ്റ്റിലായ അച്ഛനെയും മക്കളെയും ഗുജറാത്തിലെ ഒരു ലബോറട്ടറിയിൽവെച്ച് ബി.ഇ.ഒ.എസ് പരിശോധന നടത്തിയതിലൂടെയാണ് ഇവരുടെ പങ്ക് തെളിഞ്ഞത്.
െബ്രയിൻ ഫിംഗർപ്രിൻറ് എന്നും അറിയപ്പെടുന്ന ഇൗ പരിശോധന, അതിന് വിധേയനാകുന്ന വ്യക്തിക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നല്ല. കുറ്റകൃത്യത്തിൽ പെങ്കടുത്തതായി സംശയിക്കുന്ന ആളുടെ തലച്ചോറിലെ ഇലക്ട്രോഫിസിയോളജിക്കൽ തരംഗങ്ങൾ പിടിച്ചെടുത്താണ് വിവരങ്ങൾ എടുക്കുക.
ഇതിനിടെ, പ്രതികൾക്ക് മുൻ ബി.ജെ.പി എം.എൽ.എയുടെ സഹായമുണ്ടെന്ന് ട്വിങ്കിളിെൻറ ബന്ധുക്കൾ ആരോപിച്ചെങ്കിലും ഇതേപ്പറ്റി തെളിവു ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്. കൂടുതൽ അേന്വഷണം നടക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
