ജംഷഡ്പൂർ: തോക്കിൻമുനയിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ഝാർഖണ്ഡിലെ ജംഷ്ഡ്പൂരിലാണ് സംഭവം. സുഹൃത്തിനെ കെട്ടിയിട്ടതിന് ശേഷമായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
പെൺകുട്ടിയും സുഹൃത്തും കൂടി ബാഗ്ബേര മേഖലയിൽ നിൽക്കുന്നതിനിടെ ഒരു സംഘം ആളുകളെത്തി സുഹൃത്തിനെ കെട്ടിയിട്ട് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് തമിഴ് വണ്ണൻ പറഞ്ഞു.
കേസിലെ പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണെന്നും ഇയാളെ ജുവനൈൽ ഹോമിലേക്ക് അയച്ചുവെന്നും സൂപ്രണ്ട് അറിയിച്ചു. മറ്റ് നാല് പേരെ റിമാൻഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു സംഘമാളുകളെത്തി തന്നെ തട്ടികൊണ്ട് പോകുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി.