Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികളടക്കം ഒരു...

കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് പൊലീസ്

text_fields
bookmark_border
https://www.madhyamam.com/india
cancel
Listen to this Article

മഥുര: ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൂട്ട ആത്മഹത്യയാകാമെന്ന് പൊലീസ് അറിയിച്ചു. കർഷനായ മനീഷ് കുമാറും (35), ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്.

വീടിനകത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പും പിതാവിന്‍റെ ഒരു വിഡിയോയും അധികൃതർ കണ്ടെത്തി. വീടിന്‍റെ ചുമരിലും ചില കാര്യങ്ങൾ എഴുതി വച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ആത്മഹത്യക്കുറിപ്പിലെ വിവരങ്ങളും വിഡിയോയുടെ ഉള്ളടക്കത്തെ കുറിച്ചുള്ള വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. രാവിലെ കുട്ടികൾ കളിക്കാൻ പുറത്തിറങ്ങാത്തതിനെ തുടർന്ന് മനീഷ് കുമാറിന്‍റെ സഹോദരൻ നടത്തിയ തിരച്ചിലിലാണ് മരണവിവരം പുറത്തറിഞ്ഞത്. സഹോദരനും നാട്ടുകാരും വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uther pradeshMass Suicidefarmer's suicide
News Summary - 5 members of family found dead in Mathura
Next Story