ഛത്തീസ്ഗഢിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: ഛത്തീസ്ഗഢിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബസ്തർ മേഖല യിലാണ് ശനിയാഴ്ച രാവിലെ ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റിൽ നടക്കുന്ന മാവോയിസ്റ്റുകളുമ ായുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ആഗസ്റ്റ് മൂന്നിന് നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
ഓട്ടോമാറ്റിക് റൈഫിളുകളും മറ്റു ആയുധങ്ങളും മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. റായ്പൂരിൽ നിന്ന് 250 കിലോ മീറ്റർ അകലെയാണ് സംഭവസ്ഥലം.
ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഛത്തീസ്ഗഢിലെ വനത്തിനുള്ളിൽ മാവേയിസ്റ്റുകൾ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. പരിശോധനക്കിടെ മാവോയിസ്റ്റുകൾ വെടിവെപ്പ് നടത്തി. തുടർന്ന് പൊലീസ് നടത്തിയ തിരിച്ചടിയിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
