Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ അഞ്ച്​ കാറുകൾ...

ഡൽഹിയിൽ അഞ്ച്​ കാറുകൾ കാണാതായി

text_fields
bookmark_border
ഡൽഹിയിൽ അഞ്ച്​ കാറുകൾ കാണാതായി
cancel

ന്യൂഡൽഹി: റിപബ്ലിക്​ ദിനാഘോഷം നടക്കാനിരിക്കെ ഡൽഹിയിലെ വർക്ക്​ഷോപ്പിൽ നിന്ന്​ അഞ്ച്​ ആഡംബര കാറുകൾ കാണാതാ യി. പശ്​ചിമ ഡൽഹിയിലെ നംഗോളിയിലാണ്​ സംഭവം. കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചിട്ടു​ണ്ടെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചു.

റിപബ്ലിക്​ ദിനാഘോഷത്തിന്​ മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷയാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ഇതിനിടെയാണ്​ ആഡംബര കാറുകൾ മോഷണം പോയിരിക്കുന്നത്​. വോക്​സ്​വാഗൺ പോളോ, ഹോണ്ട അമേസ്​, ഫോഴ്​സ്​ ഗൂർഖ, ഫോർഡ്​ എക്കോസ്​പോർട്ട്​, മിസ്​തുബിഷി പജീറോ തുടങ്ങിയ മോഡലുകളാണ്​ കാണാതായത്​.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ്​ പരി​േശാധിച്ച​ു. അഞ്ച്​ പേരടങ്ങിയ സംഘമാണ്​ മോഷണത്തിന്​ പിന്നിലെന്നാണ്​ സൂചന. ആറ്​ കാറുകളാണ്​ വർക്ക്​ ഷോപ്പിൽ നിർത്തിയിട്ടിരുന്നതെന്ന്​ ഉടമ പ്രവീൺ കുമാർ പറഞ്ഞു. ഇതിൽ അ​െഞ്ചണ്ണം കാണാതാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLuxury carsWest Delhi
News Summary - 5 Luxury Cars Missing From Workshop In West Delhi-India news
Next Story