Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമസ്തിഷ്ക മരണം സംഭവിച്ച...

മസ്തിഷ്ക മരണം സംഭവിച്ച മക​െൻറ ആന്തരികാവയവങ്ങൾ ദാനം ചെയ്ത കുടുംബത്തിന് അഞ്ചു ലക്ഷം സഹായം

text_fields
bookmark_border
yasraji
cancel
camera_alt

 യശ്രാജി

മംഗളൂരു: മസ്തിഷ്ക മരണം സംഭവിച്ച മകന്റെ ആന്തരികാവയവങ്ങൾ ദാനം ചെയ്ത കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ സഹായം ലഭിച്ചു. ഉള്ളാൾ മസ്തിക്കട്ടയിലെ ത്യാഗരാജ്-മമത കർകെരെ ദമ്പതികളുടെ മകനാണ് മസ്തിഷ്‍ക മരണം സംഭവിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 13ന് അപകടത്തിൽ പരുക്കേറ്റ് മംഗളൂറു ഇന്ത്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ മകൻ യശ്രാജിന്(16) മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.

ഇതേത്തുടർന്ന് അവയവദാന രേഖകളിൽ ഒപ്പിട്ട് നൽകുകയായിരുന്നു. ഇതിനു പുറമെ, മുഖ്യമന്ത്രിയുടെ ഫണ്ടിന് ശ്രമിക്കാമെന്ന് വീട് സന്ദർശിച്ച യു.ടി.ഖാദർ എം.എൽ.എ കുടുംബത്തെ അറിയിച്ചു.

Show Full Article
TAGS:brain deathOrgans Donation
News Summary - 5 lakh assistance to the family who donated the internal organs of their brain dead son
Next Story