Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കളിക്കിടെ ധാന്യം സൂക്ഷിച്ച കണ്ടെയ്​നറിലേക്ക്​ ചാടി; ഒരു വീട്ടിലെ അഞ്ചു കുട്ടികൾക്ക്​ ദാരുണാന്ത്യം
cancel
Homechevron_rightNewschevron_rightIndiachevron_rightകളിക്കിടെ ധാന്യം...

കളിക്കിടെ ധാന്യം സൂക്ഷിച്ച കണ്ടെയ്​നറിലേക്ക്​ ചാടി; ഒരു വീട്ടിലെ അഞ്ചു കുട്ടികൾക്ക്​ ദാരുണാന്ത്യം

text_fields
bookmark_border


ജയ്​പൂർ: രാജസ്​ഥാനിൽ ഒറ്റ ദിനം രണ്ടു ദുരന്തങ്ങളിൽ എട്ടു കുട്ടികളുടെ​ ദാരുണാന്ത്യം സംസ്​ഥാനത്തെ കണ്ണീരിലാഴ്​ത്തി. ബിക്കാനീറിലെ ഹിമ്മത്​സാഗർ ഗ്രാമത്തിൽ കളിക്കുന്നതിനിടെ ധാന്യം സൂക്ഷിച്ച ​കണ്ടെയ്​നറിലുള്ളിലേക്ക്​ ചാടി ശ്വാസംമുട്ടി അഞ്ചു കുട്ടികളും ഝുൻഝു ജില്ലയിൽ മണ്ണിടിഞ്ഞുവീണ്​ മൂന്നു കുട്ടികളുമാണ്​ മരണത്തിന്​ കീഴടങ്ങിയത്​.

ധാന്യം സൂക്ഷിച്ചുവെച്ച കണ്ടെയ്​നറിനു സമീപം കളിക്കുകയായിരുന്ന കുട്ടികൾ കളിയുടെ ഭാഗമായി സംഘം ചേർന്ന്​ അകത്തേക്ക്​ ചാടുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായാണ്​ ചാടിയത്​. അവസാനത്തെ കുട്ടി ചാടുന്നതിനിടെ അപ്രതീക്ഷിതമായി അടപ്പ്​ അടഞ്ഞ്​ ശ്വാസം മുട്ടിയാണ്​ മരണം. പുറത്തുപോയി ഏറെ നേരം കഴിഞ്ഞ്​ തിരിച്ചെത്തിയ മാതാവ്​ കുട്ടികളെ കാണാതെ തിരച്ചിൽ തുടങ്ങിയതോടെയാണ്​ കണ്ടെയ്​നർ അടഞ്ഞുകിടക്കുന്നത്​​ കണ്ടത്​. തുറന്നുനോക്കിയപ്പോൾ ശ്വാസംനിലച്ച്​ കിടക്കുന്ന കുരുന്നുകളെ കാണുകയായിരുന്നു​. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം തട്ടിയെടുത്തു.

നാലു വയസ്സിനും എട്ടു വയസ്സിനുമിടയിലുള്ള കുട്ടികളാണ്​ മരിച്ച നാലു പേർ. മറ്റൊരു സംഭവത്തിൽ, ഝുൻഝുവിൽ കളിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണാണ്​ ദുരന്തമുണ്ടായത്​. മണ്ണുനീക്കി കുട്ടികളെ പുറത്തെടുത്ത്​ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 10 വയസ്സിന്​ താഴെയുള്ളവരാണ്​ കുട്ടികൾ. ഒരു കുട്ടി പരി​ക്കുകളോടെ ചികിത്സയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthansuffocate5 kidsplaying in container
News Summary - 5 kids in Rajasthan suffocate to death while playing in container, 3 others die as soil caves in
Next Story