ഡി.ജെ വാഹനം വൈദ്യുത ലൈനിൽ തട്ടി; ബിഹാറിൽ അഞ്ച് കൻവാരിയ തീർഥാടകർ മരിച്ചു.
text_fieldsന്യൂഡൽഹി: ഡി.ജെ വാഹനം വൈദ്യുത ലൈനിൽ തട്ടി ബിഹാറിൽ അഞ്ച് കൻവാരിയ തീർഥാടകർ മരിച്ചു. ബിഹാറിലെ ബഗൽപൂർ ജില്ലയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൻവാരിയ തീർഥാടകർക്കൊപ്പം ഡി.ജെയുമായി സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.
സുൽത്താൻഗഞ്ചിൽ നിന്നും ഗംഗാജലം ശേഖരിച്ച് ജയേഷ്തഗറിലെ നതാസ്ഥാനിലേക്ക് പോവുകയായിരുന്നു കൻവാരിയ തീർഥാടകർ. ഡി.ജെ.പി വാഹനം വൈദ്യുതി ലൈനിൽ മുട്ടിയതിനെ തുടർന്ന് അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഭഗൽപൂർ എസ്.എസ്.പി ഹൃദയാങ്കത് പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ 12.05ഓടെയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു. അപകടം നടക്കുമ്പോൾ ഒമ്പത് യാത്രക്കാരാണ് ഡി.ജെ വാഹനത്തിലുണ്ടായിരുന്നത്. ഇവർക്ക് പിന്നിലായി കൻവാരിയ തീർഥാടകരുമുണ്ടായിരുന്നു. വൈദ്യുതി ലൈനിൽ തട്ടിയതിന് പിന്നാലെ വാഹനം മറിയുകയും ചെയ്തുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
ഝാർഖണ്ഡിൽ കൻവാരിയ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 18 പേർ മരിച്ചിരുന്നു. ജൂലൈ 29ന് പുലർച്ചെ 4.30ഓടെ ദിയോഗർ ജില്ലയിൽ ജമുനിയ വനമേഖലയോട് ചേർന്നാണ് തീർത്ഥാടകർ സഞ്ചരിച്ച ബസും ട്രക്കും കുട്ടിയിടിച്ചത്. പാചകവാതക സിലണ്ടറുകളുമായി പോവുകയായിരുന്ന ട്രക്കുമായാണ് തീർത്ഥാടകരുടെ ബസ് കൂട്ടിയിടിച്ചത്. ബസ് യാത്രികരാണ് മരിച്ചവരെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

