Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പി ഉപമുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപെട്ട് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
UP Deputy Chief Minister
cancel

സിതാപൂർ: യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പതകിന്റെ വാഹന വ്യൂഹം അപകടത്തിൽപെട്ട് അഞ്ചു പേർക്ക് പരിക്ക്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, ഒരു ഡോക്ടർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ആംബുലൻസ് ഉൾപ്പെടെ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

നൻകരി ഗ്രാമത്തിൽ ദെഹത് കോട്വാലി പൊലീസ് സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. ബ്രിജേഷ് പതക് ലക്ഷ്മിപൂരിലെ ഗോല ഗോകർനാഥിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടെ വന്ന സൈക്കിൾ യാത്രികനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങൾ തമ്മിൽ ഇടിച്ചത്.

അപകടത്തിൽ സബ് ഇൻസ്പെക്ടർ പ്രമോദ് മിശ്ര, ഹെഡ് കോൺസ്റ്റബിൾ ഇന്ദർ ദേവ് സിങ്, രജ് വീർ സിങ്, ഡോക്ടർ അർഷാദ് ജമാൽ, ആരോഗ്യ പ്രവർത്തകൻ എന്നിവർക്കാണ് പരിക്കേറ്റത്.

എല്ലാവരും ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 5 Injured In UP Deputy Chief Minister's Convoy Accident
Next Story