Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലൂണിൽ കാറ്റുനിറയ്ക്കാനുള്ള സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

text_fields
bookmark_border
balloon 2122
cancel

ഭോപ്പാൽ: ബലൂണിൽ കാറ്റുനിറയ്ക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. പുതുവർഷാഘോഷത്തിനിടെയാണ് അപകടം.

ബലൂൺ വിൽപ്പനക്കാരന്‍റെ ചുറ്റും നിരവധി കുട്ടികളുണ്ടായിരുന്നു. പരിക്കേറ്റവരിൽ എട്ടുവയസുകാരന്‍റെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് അത്ര ഗുരുതര പരിക്കല്ല.

വലിയ സ്ഫോടനമാണ് നടന്നതെന്നും സമീപത്തെ മതിലിന് കേടുപാട് സംഭവിച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

സിലിണ്ടറിൽ ഹൈഡ്രജൻ വാതകം തെറ്റായി നിറച്ചതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5 Including 3 Children Injured After Balloon-Seller's Cylinder Explodes
Next Story