ഡൽഹിയിൽ ദർഗയുടെ മേൽക്കൂര തകർന്നുവീണ് അഞ്ചു മരണം; 11 പേരെ രക്ഷപ്പെടുത്തി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ഹുമയൂൺ ടോമ്പിനു സമീപമുള്ള ശരീഫ് പട്ടേ ഷാ ദർഗയുടെ മേൽക്കൂര തകർന്നു വീണ് അഞ്ചു പേർ മരിച്ചു. മരിച്ചത് മൂന്നു സ്ത്രീകളും രണ്ടു പുരുഷൻമാരുമാണെന്നാണ് വിവരം. 11 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് നാലരയോടെയാണ് അപകടം.
വിവരം അറിഞ്ഞ ഉടൻ രക്ഷാപ്രവർത്തകർ അവിടെ എത്തിയതായി അധികൃതർ പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനുമായി ഹുമയൂണിന്റെ കുടീരത്തിന് സമീപം സ്ഥിതി ചെയ്യുന്ന സംഭവസ്ഥലം അവർ ഉടൻ വളഞ്ഞു.
വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള ചരിത്ര സ്മാരകമാണ് നിസാമുദ്ദീൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹുമയൂൺ ടോമ്പ്. 16ാം നൂറ്റാണ്ടിൽ മുഗൾ കാലഘട്ടത്തിൽ പണിതതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

