Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പടരുന്നു;...

കോവിഡ്​ പടരുന്നു; അഞ്ച്​ ദിവസത്തേക്കുള്ള വാക്​സിൻ മാത്രമാണ്​​ സ്​റ്റോക്കുള്ളതെന്ന്​ അമരീന്ദർ സിങ്​

text_fields
bookmark_border
കോവിഡ്​ പടരുന്നു; അഞ്ച്​ ദിവസത്തേക്കുള്ള വാക്​സിൻ മാത്രമാണ്​​ സ്​റ്റോക്കുള്ളതെന്ന്​ അമരീന്ദർ സിങ്​
cancel

ഛണ്ഡിഗഢ്​: പഞ്ചാബിൽ കോവിഡിന്‍റെ രണ്ടാം തരംഗം പടർന്നു പിടിക്കുന്നതിനിടെ അഞ്ച്​ ദിവസത്തേക്കുള്ള വാക്​സിൻ മാത്രമാണ്​ സ്​റ്റോക്കുള്ളതെന്ന്​ അറിയിച്ച്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​. പ്രതിദിനം വാക്​സിൻ നൽകുന്നവരുടെ എണ്ണത്തിൽ പഞ്ചാബ്​ ലക്ഷ്യം പൂർത്തികരിച്ചാൽ മൂന്ന്​ ദിവസത്തേക്ക്​ മാത്രമേ വാക്​സിൻ സ്​റ്റോക്ക്​ തികയുവെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

പ്രതിദിനം 80,000 മുതൽ 90,000 പേർക്കാണ്​ നിലവിൽ വാക്​സിൻ നൽകുന്നത്​. ഇത്​ രണ്ട്​ ലക്ഷമാക്കി ഉയർത്തുകയാണ്​ ലക്ഷ്യം. അത്​ സാധ്യമായാൽ മൂന്ന്​ ദിവസത്തേക്ക്​ മാത്രമേ വാക്​സിൻ സ്​റ്റോക്കുണ്ടാവുവെന്ന്​ അദ്ദേഹം പറഞ്ഞു. ഉടനെ തന്നെ അടുത്ത ബാച്ച്​ വാക്​സിൻ പഞ്ചാബിലെത്തിക്കണം. ഇതുസംബന്ധിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആരോഗ്യമന്ത്രി ഹർഷ വർധനനും കത്തയച്ചിട്ടുണ്ടെന്നും അമരീന്ദർ സിങ്​ അറിയിച്ചു​.

അതേസമയം, രാജ്യത്ത്​ ഏറ്റവും കുറച്ച്​ ആളുകൾക്ക്​​ വാക്​സിൻ നൽകുന്ന സംസ്ഥാനങ്ങളിലൊന്നാണ്​ പഞ്ചാബ്​. നേരത്തെ വാക്​സിൻ ക്ഷാമമുണ്ടെന്ന പരാതിയുമായി മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയും രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccine
News Summary - 5 Days Supply Left": Punjab Joins Maharashtra In Row Over Vaccine Stocks
Next Story