ഡൽഹിയിലെ നിർബന്ധിത ക്വാറൻറീൻ ഉത്തരവ് പിൻവലിച്ചു
text_fieldsന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് രോഗികൾ ഹോം ഐസൊലേഷനിൽ പോകുന്നതിന് മുമ്പായി അഞ്ച് ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനിൽ കഴിയണമെന്ന ലെഫ്. ഗവർണർ അനിൽ ബയ്ജാലിൻെറ ഉത്തരവ് പിൻവലിച്ചു. സംസ്ഥാന സർക്കാറിൻെറ കടുത്ത എതിർപ്പിനെ തുടർന്നാണ് ലെഫ്.ഗവർണറുടെ ഉത്തരവ് പിൻവലിച്ചത്. നിർദേശത്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയിരുന്നു.
രാജ്യമെമ്പാടുമുള്ള രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷൻ മതിയെന്ന് ഐ.സി.എം.ആർ നിർദേശമുള്ളപ്പോൾ ഡൽഹിയിൽ പ്രത്യേക ഉത്തരവെന്തിനാണെന്നായിരുന്നു കെജ്രിവാളിൻെറ ചോദ്യം. ഡൽഹിയിൽ ഭൂരിപക്ഷം കോവിഡ് ബാധിതരും രോഗലക്ഷണം കാണിക്കാത്തവരാണ്. ഇവരെ ക്വാറന്‍റീൻ ചെയ്യാനുള്ള സൗകര്യം എങ്ങനെ ഒരുക്കുമെന്ന് ഡൽഹി ദുരന്ത നിവാരണ സമിതി യോഗത്തിനിടെ കെജ്രിവാൾ ചോദിച്ചിരുന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നിരിക്കുകയാണ്. 2035 പേരാണ് മരിച്ചത്. 23,569 പേർ രോഗമുക്തി നേടിയപ്പോൾ 27,512 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
