അഞ്ച് ആൺകുട്ടികളെ കഴുത്തിൽ ചെരുപ്പുമാലയിട്ട് നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു
text_fieldsസീതാമര്‍ഹി: അഞ്ച് ആൺകുട്ടികളെ പരസ്പരം ബന്ധിച്ച് നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു. ബിഹാറിലെ സീതാമർഹിയിലെ മല്ലഹി ഗ്രാമത്തിലാണ് സംഭവം. ചോക്ലേറ്റ് മോഷ്ടിച്ചുവെന്നാരോപിച്ചാണ് തിരക്കുള്ള മാർക്കറ്റിലൂടെ കടയുടമ അഞ്ച് ആൺകുട്ടികളെ നഗനരായി നടത്തിച്ചത്. കുട്ടികളുടെ കഴുത്തിൽ ചെരുപ്പുമാലയും അണിയിച്ചിരുന്നു.
കടയുടമ കാമറയിൽ നോക്കി എന്‍റെ കടയിൽ നിന്ന് മോഷണം നടത്തിയതിനാണ് ഇവരെ പിടിച്ചത് എന്ന് പറയുന്നുണ്ട്. ഇയാൾ കാമറയിൽ നോക്ക് എന്ന് കുട്ടികളോട് പറയുകയും ഒരു വടി കൊണ്ട് കുട്ടികളുടെ തലക്കടിച്ച് കുട്ടികളുടേയും പിതാക്കന്മരുടെ പേര് പറയാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ പേടിച്ചരണ്ട ഒരു കുട്ടി 'ഒരു സ്നിക്കേഴ്സ് മാത്രമാണ് എടുത്തത്' എന്ന് പറയുന്നുണ്ട്.
കുട്ടികളുടെ പിന്നാലെ നടന്ന് പരിഹസിക്കുന്നതല്ലാതെ നാട്ടുകാർ ആരും തന്നെ സംഭവത്തിൽ ഇടപെടുന്നില്ല എന്നതാണ് ഏറെ ഖേദകരം. പലരും സംഭവം തങ്ങളുടെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ ഫയൽ ചെയ്തു.
കടയുടമയെയും രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ച മാധ്യമപ്രവർത്തകനെതിരെയും നടപടിയെടുക്കുമെന്ന് സീതാമർഹി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

