Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമനവമി ദിനത്തിലെ അക്രമത്തിനിടെ കൊലപാതകം; അഞ്ചു പേർ അറസ്റ്റിൽ

text_fields
bookmark_border
രാമനവമി ദിനത്തിലെ അക്രമത്തിനിടെ കൊലപാതകം; അഞ്ചു പേർ അറസ്റ്റിൽ
cancel
Listen to this Article

ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗോണിൽ രാമനവമി ദിനത്തിലെ അക്രമത്തിനിടെയുണ്ടായ കൊലപാതകത്തിൽ അഞ്ചു പേർ അറസ്റ്റിൽ. കേസിലെ മൂന്ന് പ്രതികൾ ഒളിവിലായിരുന്നു.

രാമനവമി ദിനത്തിലെ അക്രമത്തിനിടെ ഇബ്രിഷ് ഖാൻ ആണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 10ന് പൊലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇൻഡോറിലേക്ക് അയച്ചിരുന്നു. സംഭവത്തിൽ ഏപ്രിൽ 11നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.

ഖാർഗോണിലുണ്ടായ സംഘർഷത്തിൽ 20ഓളം പേർക്കാണ് പരിക്കേറ്റത്. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 44 കേസുകൾ രജിസ്റ്റർ ചെയ്യുകയും 148 പേരെ കസ്റ്റഡിയിലെടുക്കുകയും പൊലീസ് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5 arrested for man's death during Ram Navami violence in Madhya Pradesh's Khargone
Next Story