Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്

text_fields
bookmark_border
inidian army 98786
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഒരു സൈനികന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പൂഞ്ച് സുരാൻകോട്ടിലെ സനായ് ഗ്രാമത്തിനരികെ വെച്ചാണ് ഇന്ന് വൈകീട്ടോടെ ആക്രമണമുണ്ടായതെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.

വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം. ഇതേത്തുടർന്ന് കൂടുതൽ സൈന്യം മേഖലയിലേക്കെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വാഹനങ്ങൾ ഷാഹ്സിതാറിലെ വ്യോമതാവളത്തിലേക്ക് മാറ്റി. മേഖലയിൽ സൈന്യം തിരച്ചിൽ തുടരുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5 Air Force Personnel Injured As Terrorists Attack Vehicles In J&K's Poonch
Next Story