Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ്​ മർദനത്തിൽ...

പൊലീസ്​ മർദനത്തിൽ 49കാരൻ മരിച്ചു; എട്ടു​​ ​പൊലീസുകാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
roy dsuza
cancel

വീ​രാ​ജ്​​പേ​ട്ട: മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള 49കാ​ര​ൻ പൊ​ലീ​സ്​ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന്​​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ​ എ​ട്ടു​ പൊ​ലീ​സു​കാ​രെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. വീ​രാ​​ജ്​​പേ​ട്ട-​ചി​ക്​​പേ​ട്ട​യി​ലെ പ​രേ​ത​നാ​യ ജോ​സ​ഫ്​ ഡി​സൂസയു​ടെ​യും മെ​ട്ടി​ൽ​ഡ​യു​ടെ​യും മ​ക​ൻ റോ​യി ഡി​സൂസയാ​ണ്​ മ​രി​ച്ച​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള റോ​യി വ​ർ​ഷ​ങ്ങ​ളാ​യി ചി​ക്​​പേ​ട്ട​യി​ലു​ള്ള വീ​ട്ടി​ൽ മാ​താ​വി​നൊ​പ്പ​മാ​ണ്​ താ​മ​സം. വ്യാ​ഴാ​ഴ്​​ച രാ​ത്രി അ​മ്മ​യ​ു​ടെ ക​ണ്ണു​വെ​ട്ടി​ച്ച്​ പു​റ​ത്തി​റ​ങ്ങി​യ റോ​യി​യെ പൊ​ലീ​സ്​ ത​ട​യു​ക​യാ​യി​രു​ന്നു.

റോ​യി കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ പൊ​ലീ​സു​കാ​ർ റോ​യി​യെ വീ​രാ​ജ്​​പേ​ട്ട സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു​വെ​ന്നാ​ണ്​ റോ​യി​യ​ു​ടെ​ സ​ഹോ​ദ​ര​ൻ റോ​ബി​ൻ പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മു​ഖ​ത്തി​നും ക​ണ്ണി​നും ഗു​രു​ത​ര​ പ​രി​ക്കേ​റ്റ റോ​യി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു പ​ക​രം രാ​ത്രി​ത​ന്നെ അ​മ്മ​യെ വി​ളി​ച്ചു​വ​രു​ത്തി ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. റോ​യി​യെ മ​ടി​ക്കേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ​പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ശ​നി​യാ​ഴ്​​ച രാ​വി​ലെ മ​ര​ണ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody death
News Summary - 49-year-old dies in police brutality Eight policemen suspended
Next Story