Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അന്ന്​ പ​ങ്കെടുത്തത്​ 49 ലക്ഷം; തിരുത്ത്​ വന്നപ്പോൾ 15 ലക്ഷം- കുംഭമേളക്കെത്തിയവരുടെ കണക്ക്​ വെട്ടിക്കുറച്ച്​ സർക്കാർ
cancel
Homechevron_rightNewschevron_rightIndiachevron_rightഅന്ന്​ പ​ങ്കെടുത്തത്​...

അന്ന്​ പ​ങ്കെടുത്തത്​ 49 ലക്ഷം; തിരുത്ത്​ വന്നപ്പോൾ 15 ലക്ഷം- കുംഭമേളക്കെത്തിയവരുടെ കണക്ക്​ വെട്ടിക്കുറച്ച്​ സർക്കാർ

text_fields
bookmark_border

ഡെറാഡൂൺ: കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത്​ ഭീതി വിതക്കുന്നതിനിടെ നിയന്ത്രണങ്ങളൊന്നുമില്ലാതെ മഹാകുംഭമേള സംഘടിപ്പിച്ചതിനെതിരെ വിമർശനം ശക്​തമായപ്പോൾ പ​ങ്കെടുത്ത ഭക്​തരുടെ എണ്ണം കുറച്ച്​ ഉത്തരാഖണ്ഡ്​ സർക്കാർ. ഏപ്രിൽ 12, 13, 14 തീയതികളിൽ മൊത്തം 49 ലക്ഷം പേർ കുംഭമേളയുടെ ഭാഗമായി ഗംഗാ സ്​നാനം നടത്തിയതായി സർക്കാർ ഔദ്യോഗിക കണക്ക്​ പുറത്തുവിട്ടിരുന്നു.

എന്നാൽ, ഉത്തരാഖണ്ഡ്​ ​ൈ​​ഹക്കോടതി ഇതിനെതിരെ ശക്​തമായി രംഗത്തെത്തുകയും വലിയ അബദ്ധമായെന്ന്​ പറയുകയും ചെയ്​തതിനു പിന്നാലെയാണ്​ ആ ദിവസങ്ങളിൽ പ​ങ്കെടുത്തവർ 70 ശതമാനം കുറവാണെന്നും 15 ലക്ഷം മാത്രമാണെന്നും തിരുത്തിയത്​.

പൊലീസ്​ മേധാവി സഞ്​ജയ്​ ഗുഞ്​ജിയാലിനെ ഉദ്ധരിച്ച്​ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്​തത്​ 12ന്​ 21 ലക്ഷം പേർ എത്തിയെന്നാണ്​. അന്ന്​ 31 ലക്ഷം പേർ എത്തിയതായി നേരത്തെ സർക്കാർ പറഞ്ഞിരുന്നു. എന്നാൽ, മറ്റു ദിവസങ്ങളിലെ കണക്കുകൾ കൂടി ചേർത്താണ്​ 12ലെ കണക്കുകളെന്നാണ്​ പുതിയ വിശദീകരണം.

ഏപ്രിൽ ഒന്നിന്​ ഉത്തരാഖണ്ഡിൽ 626 കോവിഡ്​ കേസുകൾ മാത്രമായിരുന്നത്​ 30ലെത്തു​േമ്പാൾ 11,000 ആയി ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kumbhmelanumbers down49 lakh to 21
News Summary - 49 lakh to 21: mobility data pegs Kumbh’s numbers down
Next Story