Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യ ലഹരിയിൽ...

മദ്യ ലഹരിയിൽ ഹോട്ടലി​െൻറ ടെറസിൽ നിന്ന്​ വീണ്​ വ്യവസായി മരിച്ചു

text_fields
bookmark_border
മദ്യ ലഹരിയിൽ ഹോട്ടലി​െൻറ ടെറസിൽ നിന്ന്​ വീണ്​ വ്യവസായി മരിച്ചു
cancel

ന്യൂഡൽഹി: മദ്യ ലഹരിയിൽ താജ്​ മാൻസിങ്​ ഹോട്ടലി​​​െൻറ ടെറസിൽ നിന്നും താഴെ വീണ്​ ഡൽഹിയിൽ എൻ.ആർ.​െഎ വ്യവസായി മരിച്ചു. അബദ്ധത്തിൽ താഴെ വീഴുകയായിരുന്നുവെന്ന്​ പൊലീസ്​ അറിയിച്ചു. അമേരിക്കയിലെ മാരി ലാൻറിൽ വ്യവസായം ചെയ്യുന്ന നരേന്ദർ എ. മംഗളം എന്നയാളാണ്​ മരിച്ചത്​.

അമിതമായ തോതിൽ മദ്യം കഴിച്ച നരേന്ദർ നിരവധി നിലകളുള്ള ഹോട്ടലി​​​െൻറ ടെറസിലേക്ക്​ പോവുകയും ബാലൻസ്​ തെറ്റി താ​​േ​ഴക്ക്​ പതിക്കുകയുമായിരുന്നു. ടെറസിന്​ ഗ്രില്ലുകളോ അപകടം തടയാനുള്ള സംവിധാനമോ ഇല്ലായിരുന്നുവെന്ന്​ ​പൊലീസ്​ അറിയിച്ചു. ഒരു ദിവസത്തേക്കാണ്​ നരേന്ദർ ഹോട്ടൽ മുറിയെടുത്തത്​. നവംബർ ഏഴിന്​ രാത്രി 11:45നായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്​.

നരേന്ദറി​​​െൻറ മുറിയിൽ നിന്നും മദ്യ കുപ്പികൾ ലഭിച്ചതായി പൊലീസ്​ അറിയിച്ചു. ബംഗളൂരുവിലുള്ള അദ്ദേഹത്തി​​​െൻറ മാതാവ്​ സ്ഥലത്തെത്തിയിട്ടുണ്ട്​. അമേരിക്കയിലുള്ള കുടുംബം ഇന്ന്​ ഡൽഹിയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New DelhiTaj Mansinghnri deathtaj hotel death
News Summary - 48-Year-Old NRI Businessman Dies After Falling From Hotel's Terrace
Next Story