ന്യൂഡൽഹി: വർഗീയ പരാമർശമുള്ള ട്വീറ്റിട്ടതിന് ബി.ജെ.പി നേതാവ് കപിൽ മിശ്രയെ 48 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിൽ നിന്ന് വിലക്കി. ശനിയാഴ്ച വൈകീട്ട് അഞ്ച് മുതൽ 48 മണിക്കൂർ നേരത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക് കുന്നത്. ഡൽഹി പൊലീസാണ് വിലക്ക് ഏർപ്പെടുത്തിയ വിവരം അറിയിച്ചത്.
രാഷ്ട്രതലസ്ഥാനത്തെ മിനി പാകിസ്താനെന്ന വിശേഷിപ്പിച്ച കപിൽ മിശ്രയുടെ ട്വീറ്റാണ് വിവാദമായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന ഷഹീൻബാഗ് മിനി പാകിസ്താനിലേക്കുള്ള കവാടമാണെന്നായിരുന്നു കപിൽ മിശ്ര ട്വീറ്റിൽ വ്യക്തമാക്കിയത്.
ഷഹീൻബാഗ്, ചന്ദബാഗ്, ഇന്ദോർലോക് എന്നിവടങ്ങളിൽ മിനി പാകിസ്താനുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാമർശത്തിനെതിരെ കേസെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദേശം നൽകിയിരുന്നു.